1470-490

അതിജീവനം കാർഷിക പദ്ധതി ആരംഭിച്ചു

പൊന്മേരിയിൽ സി പി ഐ അതിജീവനം
കാർഷിക പദ്ധതി ആരംഭിച്ചു

ആയഞ്ചേരി: സി പി ഐ നേതൃത്വത്തിൽ ആരംഭിച്ച അതിജീവനം കാർഷിക മുന്നേറ്റ പദ്ധതിക്ക് പൊന്മേരിയിൽ തുടക്കമായി.മൂന്ന് ഹെക്ടർ ഭൂമിയിൽ കരനെല്ല്,കപ്പ ,വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, ചെറുപയർ, വൻപയർ, മുത്താറി, മുതിര തുടങ്ങിയവ കൃഷി ചെയ്യുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.കെ വി കൃഷ്ണൻ അധ്യക്ഷനായിരുന്നു. സി പി ഐ കുറ്റ്യാടി മണ്ഡലം സിക്രട്ടറി കെ പി പവിത്രൻ, ലോക്കൽ സിക്രട്ടറി എൻ എം വിമല, കൃഷി ഓഫീസർ വിജയലക്ഷ്മി, ഗ്രാമ പഞ്ചായത്ത് മെമ്പർ വി ബാലൻ, എം ഗോപാലൻ, എം അശോകൻ, കെ വി അജിത എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206