1470-490

കർഷകരാകൂ; സർക്കാർ കൂടെയുണ്ട്

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ തരിശ്‌ഭൂമി കൃഷി പ്രോത്സാഹിപ്പിക്കാൻ വൻ ഇളവ്‌. തദ്ദേശഭരണവകുപ്പാണ്‌ പുതിയ സബ്‌സിഡി നിരക്ക്‌ തയ്യാറാക്കിയത്‌. ഒരു ഹെക്ടർ തരിശ്‌ ഭൂമിക്ക്‌ 40,000 രൂപ. ഇതിൽ 35,000 രൂപ കർഷകനും 5000 രൂപ ഭൂ ഉടമയ്‌ക്കുമാണ്‌‌. നേരത്തേ 30,000 രൂപയായിരുന്നു. ഇതോടൊപ്പം മറ്റ്‌ കൃഷിക്കുള്ള ഇളവും കൂട്ടി. പുതിയ നിരക്ക്‌ പ്രകാരം വാർഷികപദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്താനും അനുമതി നൽകും.

വകുപ്പുസെക്രട്ടറിമാരുടെ യോഗത്തിലെ അഭിപ്രായം പരിഗണിച്ച്‌ തദ്ദേശഭരണമന്ത്രി എ സി മൊയ്‌തീന്റെ അധ്യക്ഷതയിൽ ചേർന്ന കോ–- ഓർഡിനേഷൻ യോഗത്തിലാണ്‌ തീരുമാനം. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയംപര്യാപ്‌തത ഉറപ്പാക്കാനാണ്‌ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത്‌. തദ്ദേശഭരണം, കൃഷി, മത്സ്യബന്ധനം, ക്ഷീര വികസനം, മൃഗസംരക്ഷണവകുപ്പുകൾ സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206