വീരേന്ദ്രകുമാറിന്റെ വിടവാങ്ങൽ സോഷ്യലിസ്റ്റ്കൾക്ക് തീരാനഷ്ടം

വീരേന്ദ്രകുമാറിന്റെ വിടവാങ്ങൽ സോഷ്യലിസ്റ്റ്കൾക്ക് തീരാനഷ്ടം: സി.കെ.നാണു.
കൊയിലാണ്ടി : മുൻ കേന്ദ്ര മന്ത്രിയും ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡൻ്റും രാജ്യസഭാ അംഗവും മാതൃഭൂമി എം.ഡി.യും സാഹിത്യകാരനുമായ എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം സോഷ്യലിസ്റ്റുകാർ തീരാനഷ്ടമാണെന്ന് വടകര നിയോജക മണ്ഡലം എം.എൽ.എ.സി.കെ.നാണു പറഞ്ഞു.. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ അതീവ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം.
കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഹരിദേവ് എസ്.വി. അദ്ധ്യക്ഷനായി. ജനതാദൾ എസ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ. ലോഹ്യ അനുശോചനസന്ദേശം അറിയിച്ചു. അനുശോചനയോഗത്തിൽ അരുൺ നമ്പ്യാട്ടിൽ, ലിജിൻ രാജ്, അഭിത്യ കെ, റിഥ്വിക് എന്നിവർ സംസാരിച്ചു.
Comments are closed.