1470-490

70 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം കണ്ടെത്തി

കുളത്തില്‍ പ്ലാസ്റ്റിക് കാനിലാക്കി സൂക്ഷിച്ച 70 ലീറ്റര്‍ വാഷ് എക്‌സൈസ് സംഘം കണ്ടെത്തി. ചെമ്പുച്ചിറ ശിവ ക്ഷേത്രത്തിനു സമീപമുള്ള കുളത്തിലാണ് വാഷ് ഒളിപ്പിച്ചിരുന്നത്. ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍.മനോജും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രിവന്റീവ് ഓഫിസര്‍മാരായ വിന്നി സിമേതി, ദി ബോസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഫാബിന്‍, ജോസഫ്, രാകേഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Comments are closed.