1470-490

സി.എം.വലിയുല്ലാഹി ആണ്ട് നേർച്ചക്ക് സമാപനം

സി.എം.സെന്ററിൽ നടന്ന സി.എം.വലിയുല്ലാഹി ആണ്ട് നേർച്ച കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

സി.എം.വലിയുല്ലാഹി ആണ്ട് നേർച്ചക്ക്
മടവൂർ ശരീഫിൽ ഉജ്ജ്വല സമാപനം

നരിക്കുനി| മടവൂർ സി.എം. വലിയുല്ലാഹി ആണ്ട് നേർച്ചക്കും ദിക്റ് ദുആ ആത്മീയ സമ്മേളനത്തിനും സി.എം.സെന്റർ മടവൂർ ശരീഫിൽ ഉജ്ജ്വല സമാപനം കുറിച്ചു. ഓൺലൈൻ വഴി നടന്ന ആത്മീയ സമ്മേളനം സമസ്ത പ്രസിഡണ്ട് റഈസുൽ ഉലമാ ഇ.സുലൈമാൻ മുസ്ല്യാരുടെ അധ്യക്ഷതയിൽ ബദ്റുസ്സാദാത്ത്‌ സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ദിക്റ് ദുആ സമ്മേളനത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ, ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ, ശിറിയ എം.അലിക്കുഞ്ഞി മുസ്ല്യാർ, എ.പി.മുഹമ്മദ് മുസ്ല്യാർ കാന്തപുരം, കട്ടിപ്പാറ കെ.കെ.അഹ്മദ് കുട്ടി മുസ്ല്യാർ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകി. സി.എം.സെന്റർ ജനറൽ സെക്രട്ടറി ടി.കെ.അബ്ദുറഹ്മാൻ ബാഖവി ആമുഖ പ്രഭാഷണം നടത്തി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689