1470-490

തൂതപ്പുഴയിലേക്ക് കടപുഴകി വീണ മരങ്ങൾ മുറിച്ചുമാറ്റി

തൂതപ്പുഴയിലേക്ക് കടപുഴകി വീണ മരങ്ങൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി

വളാഞ്ചേരി:ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ7ാം വാർഡിൽ തൂതപ്പുഴയിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി പുഴയിലേക്ക് കടപുഴകി വീണ . മരങ്ങൾ സന്നദ്ധ പ്രവർത്തനത്തിലൂടെ മുറിച്ചുമാറ്റി. പുറമണ്ണൂർ മേഖല മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി പ്രവർത്തകരാണ് മാതൃകാ പ്രവർത്തനം കാഴ്ചവെച്ചത്.2018, 2019 വർഷങ്ങളിൽ പ്രളയത്തോടനുബന്ധിച്ച് പുഴ കരകവിയുകയും പുഴയോരം മീറ്ററുകളോളം പുഴയെടുക്കുകയും ചെയ്ത ഈ പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും അപകട ഭീഷണിയിലാണ്.ഈ സാഹചര്യത്തിലാണ് വാർഡ് മെംബർ വി.ടി.അമീറിൻ്റെ നേതൃത്വത്തിൽ ജലമൊഴുക്കിന് തടസ്സമായി പുഴയിലേക്ക് വീണു കിടന്ന മരങ്ങൾ മുറിച്ച് മാറ്റിയത്.പരിപാടിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആതവനാട് മുഹമ്മദ് കുട്ടി തുടക്കം കുറിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷഫസീല ടീച്ചർ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ വി.ടി.അമീർ ,മനു പ്പ മാസ്റ്റർ, എൻ.കുഞ്ഞാപ്പ, ഷമീം മാസ്റ്റർ, ഷാഫി മാസ്റ്റർ, യൂനുസ് ,മൊയ്തു മാസ്റ്റർ,റഫീഖ് എംം.ടി, മുജീബ്.കെ.പി, ആഷിഖ്‌, ഹംസ, കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206