1470-490

തൃശൂരിൽ ആറ് പേർക്ക് കൂടി കോവിഡ്

സ്ഥിരീകരിച്ചു;11525 പേർ നിരീക്ഷണത്തിൽജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ദോഹയിൽ നിന്ന് 9 ന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽ നിന്ന് 7 ന് തിരിച്ചെത്തിയ മതിലകം സ്വദേശിനി (42) എന്നിവർക്കും ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തിലെ നാലംഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 29 പേരാണ്. രണ്ടു പേർ കോഴിക്കോട് എംവിആർ ആശുപത്രിയിലും രണ്ടു പേർ പാലക്കാടും ഒരാൾ എറണാകുളത്തും ചികിത്സയിലുണ്ട്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 11457 പേരും ആശുപത്രികളിൽ 68 പേരും ഉൾപ്പെടെ ആകെ 11525 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (മെയ് 29) നിരീക്ഷണത്തിന്റെ ഭാഗമായി 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരെ ഡിസ്ചാർജ്ജ് ചെയ്തു.വെളളിയാഴ്ച (മെയ് 29) അയച്ച 101 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2343 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 2008 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 335 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 693 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.424 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (മെയ് 29) 140 പേർക്ക് കൗൺസലിംഗ് നൽകി.ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1302 പേരെയും മത്സ്യചന്തയിൽ 973 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 99 പേരെയും സ്‌ക്രീൻ ചെയ്തു.യാത്രക്കാരുമായി വന്ന 8 അന്തർസംസ്ഥാന ബസുകൾ 73 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കി. നിർദ്ദിഷ്ടപ്രദേശങ്ങളിലെ വീടുകളിലും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കാനുളള സംവിധാനം ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 882 പേരെ സ്‌ക്രീൻ ചെയ്തു.ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്പൂക്കാവ് മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689