1470-490

അധ്യാപ – അനദ്ധ്യാപകർക്ക് ശമ്പളം ലഭിച്ചില്ലെന്ന് ആക്ഷേപം.

സർവ്വകലാശാല സ്വാശ്ര്യയാ അധ്യാപ- അനദ്ധ്യാകർക്ക് ശമ്പളം ലഭിച്ചില്ലെന്ന് ആക്ഷേപം .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിലെ സ്വാശ്രയ അദ്ധ്യാപക – അനദ്ധ്യാപകർക്ക് ശമ്പളം ലഭിച്ചില്ലെന്നാക്ഷേപം.
കാലിക്കറ്റ്സർവ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്ര്യയ സ്ഥാപനങ്ങളിലെ താൽക്കാലിക അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമാണ് ഏപ്രിൽ മാസത്തിലെ ശമ്പളം ഇതുവരെ നൽകാത്തത്. എന്നാൽ സർവകലാശാല സ്ഥിരം ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുമുണ്ട്.
ലോക് ഡൗൺ പശ്ചാതലത്തിൽ താൽക്കാലിക – കരാർ ജീവനക്കാർക്കും -അദ്ധ്യാപകർക്കും ഹാജർ നില നോക്കാതെ തന്നെ ശമ്പളം കൃത്യമായ് നൽകമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. മാത്രമല്ല കരാർജീവനക്കാരെയും – താൽക്കാലി ദിവസവേതനക്കാരെ യും ഈ സാഹചര്യത്തിൽ പിരിച്ച് വിടരുതെന്നും തുടരാൻ അനുവദിക്കണമെന്നും സർക്കാർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് .എന്നാൽ ഇതിനു ഘടക വിരുദ്ധമായാണ് ജീവനക്കാർക്ക് ശമ്പളം നൽകാതെ സർവ്വകലാശാല നടപടി .അതെ സമയം ഇവരിൽ കുറെ പേർ കരാർ കാലാവധി കഴിഞ്ഞ വരാണെന്നും ഇതിന് സിൻഡിക്കേറ്റിൻ്റെ അനുമതി വേണമെന്നുമാണ് രജിസ്ട്രാരുടെ നിലപാട്. എന്നാൽ കരാർ കാലാവധി കഴിഞ്ഞ ജീവനക്കാരിൽ ഭൂരിഭാഗം പേരും ലോക് – ഡൗണിന് മുമ്പ് തന്നെ കാലാവധി ദീർഘിപ്പിക്കുന്നതിന് അപേക്ഷ നൽകിയവരാണ് .ഇത് യഥാസമയം പരിശോധിച്ച് പുതുക്കി നൽകുന്നതിന് സർവ്വകലാ അധികൃതർ സമയ ബന്ധിതമായി നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട് .എന്നാൽ ഇപ്പോൾ സാങ്കേതിക വാദമുഖങ്ങൾ നിരത്തി സർവകലാശാല അധികൃതർ ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ആരോപണം .
എന്നാൽ ലോക് ഡൗൺ സമയത്ത് ശമ്പളം നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെയാണ് സർവ്വകലാശാല അധികൃതരുടെ നീക്കം. .സർവകലാശാല നേരിട്ട് നടത്തുന്ന എൻജിനീയറിംഗ് കോളേജ് , ട്രൈയിനിംഗ് കോളേജ് , സെൻ്റർ ഫോർ ഹെൽത്ത് സയൻസ്, സ്കൂൾ ഓഫ് ഹെൽത്ത് സയൻസ് തുടങ്ങിയ അൻപതോളം സ്ഥാപനങ്ങൾ സർവ്വകലാശാല നേരിട്ട് നടത്തുന്നുണ്ട്. ഇവിടങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് എല്ലാം സെമസ്റ്ററിൻ്റെയും ഫീസ് സർവകലാശാല മുമ്പെതന്നെ പിരിച്ചടുത്തിട്ടുണ്ട്. എന്നാൽ സർവ്വകലാശാലയിലെ മറ്റു ജീവനക്കാർക്ക് കൃത്യമായ് ശമ്പളം ലഭിക്കുന്നുമുണ്ട്. ഇത് വിദ്യാർത്ഥിക ളുടെ ട്യൂഷൻ ഫീസിൽ വകയിരുത്തിയാണ് ഇത്തരം ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. .സ്വാശ്രയ സ്ഥാപനത്തിൽ നിന്ന്ഫീ സിനത്തിൽ ലഭിച്ച പണം ഉപയോഗിച്ച് ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകാതെ സർവ്വകലാശാല വകമാറ്റുകയാണെ ന്ന് എസ് എഫ്സിടിഎകുറ്റപ്പെടുത്തി.

സ്വാശ്രയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാർ ശമ്പളം നൽകുന്നതിൽ ഇനിയും അലംഭാവം തുടർന്നാൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സെൽഫ് – ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ: എ.അബ്ദുൽ വഹാബ് പറഞ്ഞു. അതെ സമയം കരാർ ജീവനക്കാരുടെ ചിലരുടെ കാലാവധി തീർന്നതിനാൽ അത് സിൻഡിക്കേറ്റിൻ്റെ അനുമതി ലഭിക്കേണ്ടതുണ്ടായിരുന്നെന്നും കഴിഞ്ഞ 15 ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ ബാക്കി നിൽക്കുന്ന ശമ്പളം ഉടൻ നൽകുമെന്നും രജിസ്ട്രാർ സി എൽ ജോഷി വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206