1470-490

ശാപമോക്ഷം തേടി കുന്നത്ത് പള്ളി-വട്ടക്കണ്ടി മുക്ക് റോഡ്

കുന്നത്ത് പള്ളി-വട്ടക്കണ്ടി മുക്ക് റോഡ്

നരിക്കുനി | മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ കുന്നത്ത് പള്ളി – വട്ടക്കണ്ടിമുക്ക് റോഡ് ശാപമോക്ഷം തേടുന്നു. 14 വര്‍ഷം മുമ്പ് നിര്‍മിച്ച റോഡില്‍ 100 മീറ്റര്‍ ദൂരത്ത് മാത്രമെ ടാറിംഗ് പൂര്‍ത്തിയായിട്ടുള്ളൂ. ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരമുള്ള ഈ റോഡിന് നിരന്തര അവഗണനയെന്ന പരാതിയിലാണ് പ്രദേശവാസികള്‍. 14 വര്‍ഷമായിട്ടും റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കില്ല. മഴക്കാലമായാല്‍ ഈ റോഡിലൂടെ നടന്ന് പോകാന്‍ പോലും കഴിയില്ല. താന്നിയന്‍കുന്ന്, ഇടക്കണ്ടി ഭാഗത്ത് നിന്ന് കുന്നത്ത് പള്ളിയിലേക്കും പന്നൂര്‍ ഗവ. സ്‌കൂളിലേക്കുള്ളവരും ആശ്രയിക്കുന്ന റോഡാണിത്. ഈ റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാല്‍ പളളി ഖബര്‍സ്ഥാനിലേക്ക് ഏറെ ദൂരം അധികം സഞ്ചരിക്കേണ്ട സാഹചര്യവുമുണ്ട്. ഇപ്പോള്‍ ഈ റോഡിന് 3 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രവൃത്തി കൂടി നടന്നാലും ഈ റോഡ് ഗതാഗതയോഗ്യമാവില്ല. റോഡ് പൂര്‍ണമായി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689