1470-490

റീസൈക്കിൾ കേരള പദ്ധതിയിലേക്ക് സംഭാവന ചെയ്ത് എൻ.സി.പി.യുടെ ജനപ്രതിനിധി

ഡി.വൈ.എഫ്.ഐ.  ക്യാമ്പയിനായ റീസൈക്കിൾ കേരള പദ്ധതിയിലേക്ക് സംഭാവന ചെയ്ത് എൻ.സി.പി.യുടെ ജനപ്രതിനിധി. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും, നാഷണലിസ്റ്റ് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ടി.എ.മുഹമ്മദ്ദ് ഷാഫിയാണ് റീസൈക്കിൾ കേരള പദ്ധതി മുഖേനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. തന്റെ പഴയ ബൈക്ക് വിറ്റു കിട്ടിയ തുകയാണ് ഷാഫി സംഭാവനയായി നൽകിയത്. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മുരളി പെരുനെല്ലി എം.എൽ.എ., മുഹമ്മദ്ദ് ഷാഫിയിൽ നിന്നും തുക ഏറ്റു വാങ്ങി. ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേഖ സുനിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.എ.ഇക്ബാൽ, ഗ്രന്ഥശാല സംഘം കുന്നംകുളം താലൂക്ക് പ്രസിഡണ്ട് വത്സൻ പാറന്നൂർ, ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക്  പ്രസിഡണ്ട് ടി.എ. ഫൈസൽ, ചൂണ്ടൽ മേഖല ജോയിന്റ് സെക്രട്ടറി ഹസനുൽ ബന്ന എന്നിവരും തുക കൈമാറുന്ന ചടങ്ങിൽ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253