1470-490

നിൽപ്പ് സമരം നടത്തി

പെരുവള്ളൂർ കിസാൻ കോൺഗ്രസ്സ് കൃഷി ഭവന് മുമ്പിൽ നടത്തിയ നിൽപ്പ് സമരം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പല : കോവിഡ് 19- ന്റെ ഭാഗമായി കേന്ദ്ര ‘സംസ്ഥാന സർക്കാറുകളുടെ കാർഷിക നയങ്ങളും പ്രഖ്യാപനങ്ങളും കർഷകരെ ഏറ്റവും വലിയ ദുരിതത്തിലാക്കുന്നതിൽ പ്രതിഷേധിച്ചു കിസാൻ കോൺഗ്രസ്സ് നിൽപ്പു സമരം നടത്തി. പെരുവളളുർ കൃഷിഭവന് മുന്നിൽ “പെരുവള്ളൂർ കിസാൻ കോൺഗ്രസ് മണ്ഡലം കമ്മറ്റി നിൽപ്പ് സമരം നടത്തിയത്. പെരുവള്ളുർ മണ്ഡലം കോൺഗ്രസ് പ്രസിണ്ടന്റ് എ സി അബുദു റഹ്മാൻ ഹാജി ഉൽഘാടനം ചെയ്തു കിസാൻ കോൺഗ്രസ് പെരുവള്ളൂർ മണ്ഡലം പ്രസിണ്ടറ്റ് പള്ളിക്കര ശിവദാസൻ അദ്ധിക്ഷത വഹിച്ചു .പെരുവള്ളുർ ബ്ബോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും കിസാൻ കോൺഗ്രസ് വളളികുന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായ അഞ്ചാലൻ അശ്റഫ്, കിസാൻ കോൺഗ്രസ് വളളിക്കുന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാരാടൻ മുനീർ , കിസാൻ കോൺഗ്രസ് വളളിക്കു ന്ന് നിയോജകമഡലം സെക്രട്ടറി അഞ്ചാലൻ കുഞ്ഞിമൊയ്ദീൻ ഹാജി എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689