1470-490

വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കണം; നിവേദനം നൽകി

വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കണം;പഴയന്നൂരിലെ വ്യാപാരികൾ നിവേദനം നൽകി

പഴയന്നൂർ: ടൗണിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അതികൃതർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഴയന്നൂർ യൂണിറ്റ് ഭാരവാഹികൾ പഞ്ചായത്തോഫീസിലെത്തി നിവേദനം നൽകി. മുൻപ് രണ്ട് തവണ നിവേദനങ്ങൾ നൽകിയിട്ടും പഞ്ചായത്തധികൃതർ കാര്യമായ ഇടപ്പെടലുകൾ നടത്തുന്നില്ലെന്ന അക്ഷേപമുണ്ട്. പഴയന്നൂർ ടൗണിലെ കലുങ്കുകൾ വൃത്തിയാക്കണമെന്ന പ്രധാന ആവശ്യം നടപ്പിലാക്കാതെ കാനകളുടെ സ്ലാബുകൾ എടുത്തു മാറ്റി വൃത്തിയാക്കി എന്നു വരുത്തുക മാത്രമാണ് ചെയ്തതെന്നും, പൊളിച്ചുമാറ്റിയ സ്ലാബുകൾ റോഡിൽ ഉപേക്ഷിച്ച് വ്യാപര സ്ഥാപനങ്ങളിലേക്കുള്ള സഞ്ചാരം തടസപ്പെടുത്തിയിരിക്കുകയാണെന്നും ഇവർ പറഞ്ഞു. മഴക്കാലമാവുന്നതോടെ ടൗണിലെ വെള്ളക്കെട്ട് രൂക്ഷമാവുന്ന സാഹചര്യത്തിൽ കലുങ്കുകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് പി.സുരേഷ്, സെക്രട്ടറി പി.കെ.ബാലകൃഷ്ണൻ, അലി,മുഹമദ് റഹൂഫ്, പി.കൃഷ്ണദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206