1470-490

വിത്തെറിഞ്ഞ് നവദമ്പതികൾ

ഒന്നിച്ചുള്ള ജീവിതത്തിന് കൈ കോർത്ത് വിഷ്ണുവും മനീഷയും കതിർമണ്ഡപത്തിൽ നിന്നും നേരെ എത്തിയത് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷിക്ക് വിത്ത് പാകാൻ. കണ്ടാണശ്ശേരി വെട്ടത്ത് കൊട്ടിലിങ്ങൽ ബാലകൃഷ്ണൻ – ഭാരതി ദമ്പതികളുടെ മകൻ വിഷ്ണുവും, ചൊവ്വല്ലൂർ പടി മല്ലിശ്ശേരി വീട്ടിൽ മുകുന്ദൻ – ബിന്ദു ദമ്പതികളുടെ മകൾ മനീഷയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ഉള്ളതിനാൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിന് ശേഷമാണ് നവദമ്പതികൾ കൃഷിയിടത്തിലെത്തിയത്.  സി.പി.ഐ.എം. ചൊവ്വല്ലൂർ വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നമ്മുക്ക് നടാം അതിജീവനത്തിന്റെ വിത്തുകൾ എന്ന പേരിൽ സുഭിക്ഷ പദ്ധതിയുടെ ഭാഗമായാണ് നെൽകൃഷി ചെയ്യുന്നത്. തരിശ് കിടന്നിരുന്ന ഒരു ഏക്കർ കൃഷിയിടത്തിൽ  നിലമൊരുക്കിയാണ് കൃഷി ആരംഭിച്ചത്.  നവദമ്പതികളായ വിഷ്ണുവും മനിഷയും ചേർന്ന് വിത്തെറിഞ്ഞാണ് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള നെൽകൃഷിക്ക് തുടക്കം കുറിച്ചത്. സി.പി.ഐ.എം. കണ്ടാണശ്ശേരി ലോക്കൽ സെക്രട്ടറി എം പി സജീപ്, പഞ്ചായത്ത് അംഗം പി.എ.മുസ്തഫ, സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറി ശരത്ത്, എസ്.എഫ്.ഐ. കുന്നംകുളം ഏരിയ പ്രസിഡന്റ് ഗോപകുമാർ, ഡിവൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അജിത്ത്, അഖിൽ ജാഷിം എന്നിവർ സന്നിഹിതരായിരുന്നു. കോവിഡാനന്തര കാലത്ത് ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ളതാണ് സുഭിക്ഷ പദ്ധതി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206