1470-490

അതിഥി തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി

ജൻമനാട്ടിലേക്ക് മടങ്ങുന്ന പശ്ചിമ ബംഗാൾസ്വദേശികളായ തൊഴിലാളികൾക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി ചൂണ്ടൽ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ വിവിധ മേഖലകളിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശികളായ എൺപത് അതിഥി തൊഴിലാളികൾക്കാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഹൃദ്യമായ യാത്രയയപ്പ് നൽകിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതോടെ തൊഴിൽ നഷ്ടമായവരാണ് ജൻമനാട്ടിലേക്ക് മടങ്ങുന്നതിനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ജൻമനാട്ടിലേക്ക്  മടങ്ങിയത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉച്ചക്ക് ശേഷം എത്തിയ അതിഥി തൊഴിലാളികളെ പഞ്ചായത്ത് ജീവനക്കാർ സ്വീകരിച്ചു. കുന്നംകുളത്ത് നിന്നുമെത്തിയ കെ.എസ്.ആർ.ടി.സി. ബസ്സുകളിലാണ് ഇവരെ യാത്രയാക്കിയത്.  പഞ്ചായത്ത് അധികൃതർ ലിസ്റ്റ് പ്രകാരം പേര് വിളിക്കുന്നതുതനുസരിച്ചാണ് തൊഴിലാളികൾ ബസിലേക്ക് കയറിയത്.  നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നവരാണ് തിരിച്ച് പോകുന്നവരിൽ ഏറെയും. പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീമിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും, സെക്രട്ടറി പി.എസ്.ഷൈലയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പാണ് നാളിതു വരെ കേരളത്തിനായി സേവനം ചെയ്ത അതിഥി തൊഴിലാളികൾക്ക് നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428