1470-490

പ്രവാസികളോട് മനുഷ്യത്വം കാണിക്കണം

പ്രവാസികളോട് മനുഷ്യത്വം കാണിക്കണം
സിപിഎമ്മിൻ്റെ കൊറോണ കച്ചവടം അവസാനിപ്പിക്കണം.

✍🏻 പി.അബ്ദുൽ മജീദ് ഫൈസി
(എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്)

പിണറായി സർക്കാരിന് പ്രവാസികളുടെ വിഷയത്തിൽ ആത്മാർഥതയുണ്ടോ? ഇല്ലെന്നതല്ലെ യാതാർഥ്യം. പ്രവാസികൾ നാട്ടിലേക്ക് തിരിച്ച് വരുന്നതിനോട് സർക്കാരിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് അവരുടെ നിലപാടുകൾ തെളിയിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും അവരുടെ കുടുംബങ്ങളും നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19.

ഭൂരിഭാഗമാളുകൾക്കും ജോലിയോ വരുമാനമോ ഇല്ല, പലരുടെയും താമസ സ്ഥലം രോഗ പകർച്ചക്ക് സാധ്യത കൂട്ടുന്ന വിധത്തിലാണ്, രോഗം വന്നവർക്ക് മതിയായ സംരക്ഷണ സംവിധാനങ്ങളില്ല, പ്രവാസിമലയാളികൾളുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ ദിനം പ്രതി വരുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ നാട്ടുകാരെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കണമെന്ന് മുറവിളി ഉയർന്നപ്പോഴും അതിന് വേണ്ടി സമരങ്ങൾ നടന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിൻ്റെ പാർട്ടിയോ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നില്ല. അത് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മാത്രം പറഞ്ഞ് കൈ കഴുകിയിരിക്കുകയാണവർ ചെയ്തത്.

പ്രവാസികളെ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ
അവർ നമ്മുടെ സഹോദരങ്ങളാണെന്നും സന്തോഷ പൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും സർക്കാർ ചിലവിൽ അവർക്ക് കോറണ്ടയ്ൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു വെറും വാക്കായിരുന്നുവെന്ന് ദിനംപ്രതി തെളിഞ്ഞ് കൊണ്ടിരിക്കുന്നു.
ക്വറന്റൈൻ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന പരാതികൾ ധാരാളമുയർന്നു.

സർക്കാരുദ്യോഗസ്ഥരടക്കമുള്ളവർ അവരെ തൊട്ടു കൂടാത്തവരെ പോലെ കൈകാര്യം ചെയ്തു. കുടിക്കാൻ അൽപം ചുടുവെള്ളം കിട്ടാൻ പോലും ചിലർ വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ച് യാചിക്കേണ്ടി വന്നു. വിവിധ പരിശോധനകൾക്ക് വേണ്ട നീണ്ട കാത്തിരിപ്പും യാത്രയും കാരണം ക്ഷീണിച്ചവശരായി കോറണ്ടയ്ൻ സെൻ്ററിലെത്തിയവർ അവിടത്തെ വൃത്തിയില്ലാഴ്മയിൽ പ്രതിഷേധിച്ചപ്പോൾ മുൻകൂട്ടി ഒരു സംവിധാനവും ഒരുക്കാത്തിടത്തേക്ക് അവരെ മാറ്റുന്നു. പ്രവാസികളെ പ്രയാസപ്പെടുത്തിയ നിരവധി അനുഭവങ്ങൾ ! ഒടുവിലിതാ അവരുടെ ഉത്തരവാദിത്തം പൂർണ്ണമായും കയ്യൊഴിയുന്ന അവസ്ഥയിലേക്ക് കേരള സർക്കാർ എത്തിയിരിക്കുന്നു !.

ഇതാണോ മുഖ്യമന്ത്രിയുടെ “സഹോദര സ്നേഹം ” ? ഇപ്രകാരമാണോ കേരളക്കരയെ സമ്പുഷ്ടമാക്കാന്നതിൽ പ്രധാന പങ്കുവഹിച്ച നമ്മുടെ സഹോദരങ്ങളെ സ്വീകരിക്കേണ്ടത് ? അല്ലെങ്കിലും മലയാളികൾക്ക് അവരുടെ സ്വന്തം വീടുകളിലേക്ക് വരാൻ എന്തിനാണ് മുഖ്യമന്ത്രിയുടെ പ്രത്യേക സ്വാഗത പ്രഭാഷണം ?
പ്രവാസികളിൽ എൺപത് ശതമാനവും പ്രയാസപ്പെടുന്നവരാണെന്ന് മുഖ്യമന്ത്രി തന്നെ ഒരിക്കൽ പറഞ്ഞതാണ്. അവരാണ് ഇപ്പോൾ നാടണയുന്നവരിൽ 99 ശതമാനവും. ക്വറന്റൈൻ ചിലവ് പാവപ്പെട്ടവർക്ക് ഇളവ് ചെയ്യുമെന്ന ‘മുഖ്യ പ്രസ്താവന’ പരിഹാസ്യവും വേദനാജനകവുമാണ്.

സമൂഹത്തിൽ മാന്യമായ ജിവിതം നയിക്കുന്നവരാണ് ഭാവിയെ കുറിച്ച ആശങ്കകളുമായി നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലേക്ക് വരാനുള്ള സ്വാതന്ത്ര്യം അവരുടെ അവകാശമാണ്. രോഗ വ്യാപനം തടയാൻ വേണ്ടിയാണ് അവർക്ക് ക്വാറണ്ടയ്ൻ വാസം നിർബന്ധമാക്കിയത്. മുഴുവൻ ജനങ്ങൾക്കും വേണ്ടിയുള്ള ഈ ആവശ്യം നിർവ്വഹിക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്.
രജിസ്റ്റർ ചെയ്തവരിൽ അയ്യായിരത്തോളം പേർ മാത്രം എത്തിയപ്പോഴേക്കും സർക്കാർ സംവിധാനം പരാജയപ്പെട്ടതിൻ്റെ പരസ്യ പ്രഖ്യാപനമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്. മറ്റു കാര്യങ്ങളിലെന്നപോലെ ഇതിലും സാമൂഹ്യ സേവന രംഗത്തുള്ള സംഘടനകളെ അകറ്റി നിർത്തിയതിൻ്റെ പരിണിത ഫലം !

കൊറോണ പ്രതിരോധവും അതിജീവനവും കേരള സർക്കാരിൻ്റെ പൂർണ്ണ നിയന്ത്രണത്തിലാക്കിയതിൻ്റെ പിന്നിലുള്ള സിപിഎമ്മിൻ്റെ ദുഷ്ടലാക്കാണ്
ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നത്. പിണറായിയുടെ ദുരഭിമാനവും സി പി എമ്മിൻ്റ ‘കൊറോണ കച്ചവടവും’ ഇനിയെങ്കിലും അവസാനിപ്പിക്കണം.

ബഹു മുഖ്യമന്ത്രി
ദയവ് ചെയ്ത് പ്രവാസികളെ
ഇനിയും അവഹേളിക്കരുത്
അത് നോക്കി നിൽക്കാൻ
ഞങ്ങൾക്കാവില്ല

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206