1470-490

മണിയിൽ ചിറയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്.

ചൂണ്ടൽ പഞ്ചായത്തിൽ 16ാം വാർഡിലെ മണിയിൽ ചിറയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. ചൂണ്ടൽ പാട ശേഖരത്തിൽ കൃഷിക്ക് ഉപയോഗിക്കുന്നതിനായുള്ള വെള്ളമെത്തിക്കുന്ന ചിറയിലെ ഷട്ടർ മാറ്റി പുതിയ ഷട്ടർ സ്ഥാപിക്കുന്ന പ്രവർത്തിയാണ് പുരോഗമിക്കുന്നത്. പ്രളയാനന്തര നിർമ്മാണ പ്രവർത്തികൾക്കുള്ള ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചിലവഴിച്ചാണ് ഷട്ടർ മാറ്റി സ്ഥാപിക്കുന്നത്. മരകഷ്ണങ്ങൾ ഉപയോഗിച്ചുണ്ടായിരുന്ന ഷട്ടറിന് പൂരം ഫൈബർ ഷട്ടറാണ് മണിയിൽ ചിറയിൽ സ്ഥാപിക്കുക. ഷട്ടർ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ മേഖലയിലെ കർഷകർക്ക് ഏറെ ആശ്വാസമാകും. കാലപഴക്കം മൂലം വെള്ളം തടഞ്ഞ് നിറുത്തുന്നതിന് വലിയ ബുദ്ധിമുട്ടാണ് കർഷകർ അനുഭവിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കർഷകരുടെ നീണ്ട ക്കാലത്തെ ആവശ്യമെന്ന നിലയിൽ മണിയിൽ ചിറയുടെ ഷട്ടർ മാറ്റി സ്ഥാപിക്കുന്നതിന് ചൂണ്ടൽ പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് വരികയായിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. മഴക്കാലത്തിന് മുൻപായി നിർമ്മാണ പൂർത്തീകരിക്കുന്നതിന്പഞ്ചായത്ത് ഭരണ സമിതിയും ഇറിഗേഷൻ വകുപ്പും ഭഗീരഥ പ്രയ്തനമാണ് നടത്തുന്നത്. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീമിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ ഷൈലജ പുഷ്പാകരൻ, ആസൂത്രണ സമിതി അംഗം വത്സൻ പാറന്നൂർ, പാടശേഖര കമ്മിറ്റി ഭാരവാഹികളായ സി.എഫ്. ജോസ്, ജയകൃഷ്ണൻ നമ്പി, രമേഷ് ഇടവന എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206