1470-490

ഗുരുവായൂർ ദേവസ്വം: മാനേജർക്കും ഡ്രൈവർക്കും സസ്‌പെൻഷൻ

മദ്യപിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വാഹനമോടിച്ച സംഭവം; മാനേജർക്കും ഡ്രൈവർക്കും സസ്‌പെൻഷൻ
ഗുരുവായൂർ: മദ്യപിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വാഹനമോടിച്ച ദേവസ്വം ഡ്രൈവറേയും, വാഹനത്തിലുണ്ടായിരുന്ന ലൈവ് സ്റ്റോക്ക് അസി. മാനേജരേയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ലൈവ്‌സ്റ്റോക്ക് അസി. മാനേജർ കെ.ടി. ഹരിദാസ്, ഡ്രൈവർ പി.ബി. സുഭാഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഇരുവരേയും സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിൽ 29ന് രാത്രി മമ്മിയൂർ ജംഗ്ഷനിൽ വെച്ച് വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് വാഹനം പിടിക്കൂടിയിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ദേവസ്വം ചീഫ് ഫിനാൻസ് എക്കൗണ്ട്സ് ഓഫീസറെ ഭരണസമിതി ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്റ്റ്രേറ്റർ എസ്. ശശിധരൻ, ലൈവ് സ്റ്റോക്ക് അസി. മാനേജർ കെ.ടി. ഹരിദാസ്, ഡ്രൈവർ പി.ബി. സുഭാഷ് എന്നിവർക്ക് കുറ്റപത്രം നൽകുവാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689