1470-490

ലോട്ടറി തൊഴിലാളികൾക്ക് കൂപ്പൺ,മാസ്ക്, സാനിറ്റൈസർ എന്നിവ നൽകി

ലോട്ടറി തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്ന് നൽകുന്ന കൂപ്പൺ,മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണം നടന്നു. ചൂണ്ടൽ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ. തൊഴിലാളികൾക്ക് കൂപ്പണും, മാസ്കും, സാനിറ്റൈസറും വിതരണം ചെയ്തു. ലോട്ടറി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കാണ് 3000 രൂപയുടെ കൂപ്പൺ ഉൾപ്പെടെയുള്ള സാധനങ്ങൾ കൈമാറിയത്. ഈ കൂപ്പണുകൾ കൊടുത്താൽ 3000 രൂപയുടെ ലോട്ടറികൾ തൊഴിലാളികൾക്ക് ലഭിക്കുന്ന വിധത്തിലാണ് ക്ഷേമനിധി പദ്ധതി നടപ്പിലാക്കുന്നത്. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം ചടങ്ങിൽ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് രേഖ സുനിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.എ.ഇക്ബാൽ, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127