1470-490

ജലപ്രയാണത്തിന് തുടക്കമായി.

ജില്ലയിലെ പുഴകള്‍ നവീകരിക്കുന്ന പദ്ധതിയായ ജലപ്രയാണത്തിന് കുറുമാലിപ്പുഴയുടെ പന്തല്ലൂര്‍ കണ്ടുകടവില്‍ തുടക്കമായി. മന്ത്രി പ്രെഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. പുഴയിലെ ഒഴുക്കിന് തടസമായ മണ്‍കൂനകളും മരത്തടികളും നീക്കം ചെയ്ത് ഒഴുക്ക് സുഗഗമാക്കുവാനും കവിഞ്ഞൊഴുകുവാനുള്ള സാഹചര്യം ഒഴിവാക്കുവാനുമാണ് ലക്ഷ്യമിടുന്നത്. കരുവന്നൂര്‍, മണലി പുഴകളിലും ജലപ്രയാണം പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തിവരുന്നുണ്ട്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍, വൈസ് പ്രസിഡന്റ് പി.ഡി.നെല്‍സണ്‍ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689