1470-490

ഡോ. ദിനേശൻ കൂവക്കായ് സർവ്വകലാശാലയിൽ നിന്ന് 31- ന് പടിയിറങ്ങും.

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്ന ഡോ. ദിനേശൻ കൂവക്കായ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന വൈസ് പ്രസിഡൻറും,
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ഉന്നതാധികാര സമിതി കൺവീനറുമായ ഡോ. ദിനേശൻ കൂവക്കായ് ഈ മാസം 31 ന് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് പടിയിറങ്ങും . കുസോയുടെ മുൻ സെക്രട്ടറിയും, ക്രഡിറ്റ് സൊസൈറ്റി ഡയറക്ടറുമായിരുന്നു. കേരള കേന്ദ്ര സർവ്വകലാശാല യുടെ പ്രഥമ ലൈബ്രേറിയൻ ഇൻ ചാർജ്ജ്, പബ്ലിക്കേഷൻ ഓഫീസർ, ഹയർ എജുക്കേഷൻ സർവ്വേ നോഡൽ ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റഡി സെൻറർ ഇൻ ചാർജ്ജ് ആയിരുന്നു. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ റിസർച്ച് ഗൈഡായ ഡോ. ദിനേശൻ കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാല കളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും, കണ്ണൂർ യൂണിവേഴ്സിറ്റി ലൈബ്രറി അഡ്വൈസറി കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ലൈബ്രറി സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, അക്കാദമിക് റൈറ്റിംഗ് എന്നീ വിഷയങ്ങളിൽ ഇന്ത്യയിൽ അറിയപ്പെടുന്ന റിസോഴ്സ് പേഴ്സൺ ആണ്. 50 തിലേറെ ഗവേഷണ പ്രബന്ധങ്ങളും 3 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ നിരവധി അക്കാദമിക വർക്ക്ഷോപ്പുകളും, സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.
മികച്ച സംഘാടകനും, അക്കാദമിക് രംഗത്തെ സജീവ സാന്നിദ്ധ്യവുമായ അദ്ദേഹം ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് എം കെ ലൈബ്രറിയിൽ നിന്ന് സീനിയർ അസിസ്റ്റൻ്റ് ലൈബ്രേറിയൻ തസ്തികയിൽ നിന്നാണ് വിരമിക്കുന്നത്. കണ്ണൂർ സ്വദേശിയാണ്.

ഭാര്യ : ബിജലി തപാൽ ( വകുപ്പ് ജീവനക്കാരി )ഏക മകൾ: അഥീന പി.ജി. വിദ്യാർത്ഥിനിയാണ് .

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206