1470-490

കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂര്‍ മൂലക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍, അചച്ച്യുതന്‍ എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് കിണറിടിഞ്ഞത്.

തുടര്‍ന്ന് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഉച്ചയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം. ആകെ നാലുപേരാണ് നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. രണ്ടുപേര്‍ കിണറിനകത്തും മറ്റുള്ളവര്‍ പുറത്തുമായിരുന്നു. കുഴിയെടുക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689