1470-490

കോട്ടക്കൽ ലോക്കൽ സെക്രട്ടറിക്കെതിരെ കൗൺസിലർ നിയമനടപടി തുടങ്ങി

സി പി എം കോട്ടക്കൽ ലോക്കൽ സെക്രട്ടറിക്കെതിരെ കൗൺസിലർ നിയമനടപടി തുടങ്ങി

കോട്ടക്കൽ: നഗരസഭ കൗൺസിലർ മങ്ങാടൻ അബ്ദു സി പി എം ലോക്കൽ സെക്രട്ടറി ഇ ആർ രാജേഷിനെതിരെ നിയമ നടപടി തുടങ്ങി.നഗരസഭയുടെ     പാലത്തറയിലെ സ്ഥലത്ത് നിന്നും മരം മുറിച്ച് കടത്താൻ കൗൺസിലർ നേതൃത്വം നൽകി എന്നും കൗൺസിലർക്കെതിരെ നടപടി ആവശ്യപ്പെട്ടും നഗരസഭ സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നിയമനടപടി സ്വീകരിക്കുന്നത്.പാലത്തായിൽ നഗരസഭ ചിൽഡ്രൻസ് പാർക്ക് നിർമ്മാണ പ്രവർത്തികൾ തുടങ്ങുന്നതിന് വേണ്ടി കരാറുകാർ പ്രവർത്തിക്ക് വേണ്ടി മരം മുറിച്ചിരുന്നു. ഇതാണ് കൗൺസിലർ മരം മുറിച്ചു കടത്തി എന്ന ആരോപണവുമായി സി പി എം രംഗത്തിറങ്ങിയത്. ജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ആവശ്യപ്പെട്ടും ലോക്കൽ സെക്രട്ടറിക്ക് മങ്ങാടൻ അബ്ദു വക്കീൽ നോട്ടീസയച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206