കരുതലിന്റെ പ്രതിരോധം തീര്‍ക്കാന്‍ കാര്‍ട്ടൂണ്‍ മതില് ഉയരും

‘ബ്രേക്ക് ദ ചെയിനി’ന്റെ പ്രചരണാര്‍ഥം കേരള സാമൂഹ്യ സുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ട്ടൂണ്‍ മതില് ഇന്ന്( മെയ് 30) മലപ്പുറത്ത് ഉയരും. ജില്ലാകലക്ടറുടെ ബംഗ്ലാവിന്റെ മതിലില്‍ ഒരുങ്ങുന്ന കാര്‍ട്ടൂണ്‍ രചനയില്‍ 12 കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നിര്‍വഹിക്കും. എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന തുടങ്ങിയവരും പങ്കെടുക്കും. മാസ്ക്, സോപ്പ്, സാമൂഹിക അകലം തുടങ്ങിയ കരുതല്‍ നിര്‍ദേശങ്ങള്‍ ജനകീയമാക്കുകയാണ് കാര്‍ട്ടൂണ്‍ മതിലൂടെ ലക്ഷ്യമിടുന്നത്. അരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് കാര്‍ട്ടൂണ്‍ മതില് തീര്‍ക്കുക.
(
Comments are closed.