1470-490

കാലിക്കറ്റില്‍ പരീക്ഷകള്‍ക്ക് കണിശമായ നിബന്ധനകള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കോവിഡ് മൂലം മാറ്റിവെച്ച പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കും. പരീക്ഷാ നടത്തിപ്പില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് സര്‍വകലാശാല മാർഗ്ഗരേഖയിറക്കിയിട്ടുണ്ട്.
പരീക്ഷക്ക് മുമ്പ് പരീക്ഷാ ഹാളുകള്‍, ഫര്‍ണിച്ചര്‍, കോളേജ് പരിസരം എന്നിവ ശുചിയാക്കുകയും അണുവിമുക്തമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ആരോഗ്യവകുപ്പ്, സന്നദ്ധസംഘടനകള്‍, ഫയര്‍ ഫോഴ്‌സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പി.ടി.എ, എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്താം.
വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശിപ്പിക്കൂ.
പ്രധാന കവാടത്തില്‍ സോപ്പ് ലായനി, സാനിറ്റൈസര്‍ മുതലയാവ ലഭ്യമാക്കണം.
വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിച്ച് മാത്രമേ പരിക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാവൂ.
പൂര്‍ണ്ണമായും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപക-അനധ്യാപകര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്‌മെന്റ് സോണ്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സ്ഥലസൗകര്യം ഒരുക്കണം.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 34 പേര്‍ വിരമിക്കുന്നു

തേഞ്ഞിപ്പലം: രണ്ട് അധ്യാപകരും എട്ട് ജോയിന്റ്/ഡെപ്യൂട്ടി രജിസ്ട്രാറുമാരുമടക്കം 34 സീനിയര്‍ ഉദ്യോഗസ്ഥര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഈ മാസം 31-ന് പടിയിറങ്ങും.
വിരമിക്കുന്നവര്‍: ഡോ.ബി.വിജയചന്ദ്രന്‍ പിള്ള, ഡോ.പി.മണിമോഹന്‍ (പ്രൊഫസര്‍മാര്‍), കെ.വി.മൊയ്തീന്‍കുട്ടി, എസ്.പത്മജ, എ.കെ.വല്‍സ, എം.പി.ഗീത, എം.മുഹമ്മദ് ഷരീഫ് (ജോയിന്റ് രജിസ്ട്രാര്‍മാര്‍), ഇ.മുഹമ്മദ് ബഷീര്‍, എന്‍.സരളാദേവി, ജെറോമി ഫെര്‍നാണ്ടസ് ഇമ്മാനുവല്‍ (ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍), ടി.കെ.മുഹമ്മദ് സാലിഹ് (ഇന്‍ഫര്‍മേഷന്‍ സയന്റിസ്റ്റ്), ഡോ.ദിനേശന്‍ കൂവക്കായ് (അസിസ്റ്റന്റ് ലൈബ്രേറിയന്‍), ഐ.കെ.മണി (അസിസ്റ്റന്റ് രജിസ്ട്രാര്‍), അബ്ദുല്‍ ഹക്ക് പള്ളിതൊടിക, കെ.സൈതലവി, ടി.ഹസീന, കെ.അബ്ദുല്‍ കലാം, സജീവ് സദാനന്ദന്‍, ജി.ഭാഗ്യലക്ഷ്മി (സെക്ഷന്‍ ഓഫീസര്‍ ഹയര്‍ ഗ്രേഡ്), എസ്.എസ്.കോമള അമ്മ (സെക്ഷന്‍ ഓഫീസര്‍ ഹയര്‍ ഗ്രേഡ് (എഫ്.സി&ഡി), സാംസണ്‍ അരൂജ, എം.ഇ.ശശി (സെക്ഷന്‍ ഓഫീസര്‍), സി.നീന (ജൂനിയര്‍ ലൈബ്രേറിയന്‍), കെ.ചന്ദ്രന്‍, ടി.ശോഭന, വി.എസ്.സുജാത, ജൂഡ് ബി. പീറ്റര്‍, ബി.എസ്.രഘുനാഥന്‍, പി.അബ്ദുറഹിമാന്‍, എ.ശശീന്ദ്രന്‍, മനോജ് സുബ്രഹ്മണ്യന്‍ (അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍), പി.ആനന്ദവല്ലി (ക്ലറിക്കല്‍ അസിസ്റ്റന്റ്), കെ.ചന്ദ്രന്‍ (ലൈബ്രറി അസിസ്റ്റന്റ്), എം.സഫിയ (സീനിയര്‍ ഹൗസ് കീപ്പര്‍).
ഇതില്‍ എസ്.പത്മജ, ഇ.മുഹമ്മദ് ബഷീര്‍, ഡോ.ദിനേശന്‍ കൂവക്കായ്, പി.അബ്ദുറഹിമാന്‍, സജീവ് സദാനന്ദന്‍, ഐ.കെ.മണി എന്നിവര്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നവരായിരുന്നു. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ ഓദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഉണ്ടായിരുന്നില്ല.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206