1470-490

പകർച്ചവ്യാധികളെ സൂക്ഷിക്കണം

പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയിൽ കോവിഡ് കൂടി ചേർത്ത് ഫീവർ പ്രോട്ടോകോൾ പുതുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കാല പകർച്ചാവ്യാധികളുടെ നിയന്ത്രണത്തിന് കോവിഡ് കാലത്ത് കൂടുതൽ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണമായിട്ടുള്ള ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 എന്നീ പകർച്ചാവ്യാധികളുടെ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഡെങ്കിപ്പനി, ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുക് വളരുന്നത്. വീട്ടിലും ചുറ്റുപാടുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയാനായി ഡ്രൈ ഡേ ഇടക്കിടെ ആചരിക്കേണ്ടതാണ്. ശുചീകരണ ദിനമായി ആചരിക്കുന്ന ഞായറാഴ്ച ഇക്കാര്യത്തിൽ പൂർണമായ ശ്രദ്ധയുണ്ടാകണം. ടെറസ്, പൂച്ചെട്ടികൾ, വീടിന് ചുറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള ടയർ, കുപ്പികൾ, ഫ്രിഡ്ജിലെ േ്രട ഇവയിലെ വെള്ളം ഇടക്കിടെ നീക്കം ചെയ്യേണ്ടതാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689