1470-490

ധനലക്ഷ്മി ബാങ്കില്‍ മോഷണ ശ്രമം.

മുരിങ്ങൂര്‍ ധനലക്ഷ്മി ബാങ്കില്‍ മോഷണ ശ്രമം. മുന്‍വശത്തെ ഷട്ടറിന്റെ രണ്ട് പൂട്ടുകളും തകര്‍ത്തെങ്കിലും അതിന്റെ ഉള്ളിളെ ഷട്ടറിന്റെ പൂട്ട് അറുത്ത് മുറിക്കുാവന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്ത് കാരണം അകത്തേക്ക് പ്രവേശിക്കുവാന്‍ സാധിച്ചിട്ടില്ല. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ ശ്രമം കാണുന്നത് ഉടനെ തന്നെ കൊരട്ടി പോലീസില്‍ വിവരമറയിച്ചത്തിനെ തുടര്‍ന്ന് കൊരട്ടി സി. ഐ ബി. കെ. അരുണും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടയുടെ പരിസരത്ത് നിന്ന് മോഷ്ടാക്കള്‍ ഉപയോഗിച്ചതാണെന്ന് കരുതുന്ന ആക്‌സില്‍ ബ്ലേഡ്, വാര്‍ക്ക ജോലിക്ക് ഉപയോഗിക്കുന്ന കൂര്‍ത്ത കമ്പിയും കിട്ടി. ബാങ്ക് അതികൃതരുടെ പരാതിയെ തുടര്‍ന്ന് തൃശ്ശൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി.ബാങ്കിന്റെ പുറത്ത് നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്തത് മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിക്കുവാന്‍ കഴിയാത്ത അവസ്ഥയായി. പോലീസ് നായ ഇവര്‍ ഉപയോഗിച്ചതായി കരുതുന്ന സാധനങ്ങള്‍ മണുപ്പിച്ച് കുറച്ചകലെ ഉള്ള യൂണിയന്‍ ഓഫീസ്, സമീപത്തെ കടയിലും. മറ്റും പോയെങ്കിലും മോഷ്ടാ്കകളെ കുറിച്ച് വ്യക്ത മായ സൂചനകള്‍ ലഭിച്ചില്ല.പ്രതികള്‍ക്കായി അന്വേക്ഷണം ഊര്‍ജ്ജിതമാക്കിയതായി സി. ഐ ബി. കെ. അരുണ്‍ പറഞ്ഞു. എസ്. ഐ. സി. ഒ. ജോഷി. എഎസ്‌ഐ മുരുകേഷ് കടവത്ത് തുടങ്ങിയവരും, ഡിവൈഎസിപിയുടെ പ്രത്യേക അന്വേക്ഷണ സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.സമാന രീതിയുള്ള മോഷണം നടത്തി ജയിലില്‍ നിന്ന് ഇറങ്ങിയവരെ കുറിച്ചും അന്വേക്ഷണം നടത്തുമെന്ന് പറയപ്പെടുന്നു

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0