1470-490

ഗീത ശശിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

കുന്നംകുളം നഗരസഭയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ  ബി.ജെ.പിയിലെ ഗീത ശശിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കോറം തികയാത്തതിനാല്‍ അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാതെ തളളുകയായിരുന്നു.  അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബി.ജെ.പിയിലെ മൂന്ന് അംഗങ്ങളും സിപിഎമ്മിലെ ഒരു അംഗവും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ക്വാറം തികയാത്ത സാഹചര്യത്തിലാണ് പ്രമേയം തളളിയത്. ബി.ജെ.പിയിലെ ഗീത ശശി ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിക്കുന്ന വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അവർ ഉള്‍പ്പെടെ ബി.ജെ.പിക്ക് 3 അംഗങ്ങളും യു.ഡി.എഫിന് രണ്ട് അംഗങ്ങളും സി.പി.എമ്മിന് ഒരു അംഗവുമാണുള്ളത്. മുൻപ് കുന്നംകുളം നഗരസഭയിലെ ബി.ജെ.പിയില്‍ ഉണ്ടായ ചേരിതിരിവ് മുതലെടുത്തുകൊണ്ടാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ അവിശ്വാസം ചര്‍ച്ചക്കെടുത്ത സമയത്ത് യു.ഡി.എഫിലെ  അംഗങ്ങളായ ഷാജി ആലിക്കലും, ബീന ലിബിനിയും മാത്രമാണ് ഹാജരായത്. ബി.ജെ.പി അംഗങ്ങളായ ഗീത ശശി, രേഷ്മ സുനില്‍, വില്‍സണ്‍ ജോസ്, സി.പി.എം അംഗം ശിവദാസന്‍ എന്നിവര്‍ യോഗത്തിന് ഹാജരായില്ല. റീജനല്‍ ജോയിന്‍ ഡയറക്ടര്‍ ആര്‍.എസ് അനു വരണാധികാരിയായിരുന്നു.അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്നതിനായി  നിശ്ചിത കോറം തികയാത്തതിനാൽ  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.നഗരസഭ സെക്രട്ടറി കെ. കെ മനോജും യോഗത്തിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206