1470-490

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്19

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 33 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നു.

തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വന്ന പത്ത് പേർക്കും, കർണാടക, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൡ നിന്നായി വന്ന ഒന്ന് വീതം ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവായ 62 പേരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റിരിക്കുന്നത്.

ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ഹെൽത്ത് വർക്കറിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയാറ്റിൻകര സബ് ജയിലിലെ ഒരാൾക്കും, എയർ ഇന്ത്യ ക്യാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് 14 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ നിന്ന് ഏഴ് പേർക്കും തൃശൂർ, പത്തനംതിട്ട ജില്ലകളിൽ നിന്ന് ആറ് പേർക്കും, മലപ്പുറം തിരുവനന്തപുരം ജില്ലകളിൽ നിന്ന് അഞ്ച് പേർക്കും, കാസർഗോഡ്, എറണാകുളം ജില്ലകളിൽ നിന്ന് നാല് പേർക്കും, ആലപ്പുഴയിലെ മൂന്ന് പേർക്കും, വയനാട്, കൊല്ലം എന്നീ ജില്ലകളിലെ രണ്ട് പേർക്കും, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒന്ന് വീതം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് നെഗറ്റീവ് ഫലം വന്നിട്ടുണ്ട്. വയനാട് അഞ്ച് പേർക്കും, കോഴിക്കോട് രണ്ട് പേർക്കും, കണ്ണൂർ , മപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒന്ന് വീതം പേർക്കും കൊവിഡ് നെഗറ്റീവായി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206