1470-490

തുടയെല്ല് തകർന്ന വേദന കടിച്ചമർത്തി വൈശാഖ് എസ്.എസ്.എൽ.സി പരീക്ഷയെഴുതി

വൈശാഖ് എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയപ്പോൾ

തുടയെല്ല് തകർന്ന വേദനയിലും വൈശാഖ് എസ് എസ് എൽ സി പരീക്ഷയെഴുതി പൂർത്തിയാക്കി. അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ വൈശാഖാണ് കടുത്ത ശരീര വേദന കടിച്ചമർത്തി സ്‌ബ്രൈിന്റെ സഹായത്തോടെ പരീക്ഷ എഴുതിയത്.
രണ്ടാഴ്ച മുമ്പാണ് കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കാൻ നടന്നു പോകുന്നതിനിടെ മരത്തിന്റെ വേരിൽ തട്ടിത്തടഞ്ഞ് വൈശാഖ് വീണത്. പുറമേ പരിക്കുകൾ കാണാഞ്ഞതിനാൽ ആദ്യം ഗൗനിച്ചില്ല. പിറ്റേ ദിവസം മുതൽ വേദന കൂടിയതിനെ തുടർന്ന് കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് വീഴ്ചയുടെ ഗുരുതരാവസ്ഥ മനസ്സിലാവുന്നത്. തുടയെല്ല് പൊട്ടി അകന്നു പോയിരുന്നു. ഡോക്ടർ തൃശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
മെയ് 30ന് ശസ്ത്രക്രിയ നിശ്ചയിച്ചു. തുടർന്നാണ് വീട്ടുകാർ ക്ലാസ് ടീച്ചറെ വിവരം അറിയിക്കുന്നത്. ലേണിംഗ് ഡിസെബിലിറ്റി ആയതിനാൽ, സ്‌ക്രൈബ് ഉപയോഗിച്ചാണ് വൈശാഖ് പരീക്ഷയെഴുതുന്നത്. അതിനാൽ ഡോക്ടറോട് വിവരം പറഞ്ഞ് പ്രത്യേക അനുമതി വാങ്ങിയാണ് ക്ലാസ് ടീച്ചർ കുട്ടിയെ പരീക്ഷയ്ക്കിരുത്തിയത്. അതേ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയുടെ സഹായത്തോടെയാണ് വൈശാഖ് പരീക്ഷ എഴുതിയത്. വീട്ടുകാർക്കൊപ്പം എത്തിയ വൈശാഖിനെ പി ടി എ ഭാരവാഹികളും ജനപ്രതിനിധികളും താങ്ങിയെടുക്കാത്താണ് ക്ലാസ് മുറിയിലേക്ക് കയറ്റിയത്. അഴീക്കോട് മുനയ്ക്കൽ കാര്യേഴത്ത് വീട്ടിൽ വിജേഷ്-സജിത ദമ്പതിമാരുടെ മകനായ വൈശാഖിന് നല്ല മാർക്കോടെ പരീക്ഷ ജയിക്കുമെന്ന ആത്മവിശ്വാസമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206