1470-490

ക്ഷേത്രദർശനത്തിന് നേരിയ ഇളവ്

ക്ഷേത്രം കിഴക്കേ നടപ്പന്തലിലെ കല്യാണമണ്ഡപങ്ങൾക്ക് സമീപം എത്തി ദർശനം നടത്തുന്നതിനാണ് ഭക്തർക്ക് അനുമതി

ഗുരുവായൂർ : ക്ഷേത്രദർശനത്തിന് നേരിയ ഇളവ്. ക്ഷേത്രം കിഴക്കേ നടപ്പന്തലിലെ കല്യാണമണ്ഡപങ്ങൾക്ക് സമീപം എത്തി ദർശനം നടത്തുന്നതിനാണ് ഭക്തർക്ക് അനുമതി നൽകിയിട്ടുള്ളത്. നേരത്തെ അപ്സര ജംഗ്ഷനിലെ ഗേറ്റിനു സമീപത്തുനിന്നും ദർശനം നടത്തുന്നതിന് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. ലോക്ഡൗൺ നിലവിൽ വന്ന ശേഷം ക്ഷേത്രത്തിലേക്ക് ഭക്തർക്ക് ദർശന വിലക്കേർപ്പെടുത്തിയിരുന്നു. കിഴക്കേനടയിലെ ഭീപസ്തംഭത്തിനു സമീപത്തുനിന്ന് തൊഴുന്നതിന് ഭക്തരെ അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഇതും നിർത്തലാക്കി. അപ്സര ജംഗ്ഷനിലെ ഗേറ്റ് അടച്ചു പൂട്ടി ഇരുവശങ്ങളിലും ബാരിക്കേഡുകൾ വെച്ച് കെട്ടി ക്ഷേത്രത്തിനു സമീപത്ത് ഭക്തർ വരുന്നത് തടഞ്ഞിരുന്നു. കിഴക്കേ നടപ്പന്തലിലെ കല്യാണമണ്ഡപങ്ങൾ സമീപത്തു വരെ ചെന്ന് ദർശനം നടത്തുന്നതിനാണ് ഇന്നലെ മുതൽ അനുമതി നൽകിയിട്ടുള്ളത്. ഒരേ സമയം അഞ്ചു പേർക്കാണ് ആണ് ദർശനം നടത്തുന്നതിന് അനുമതി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689