1470-490

കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതി

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതി. സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാൻ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറല് തുഷാർ മെഹ്തയോട് ഏകദേശം 50 ചോദ്യങ്ങളാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ചോദിച്ചത്.
അന്തർ സംസ്ഥാന തൊഴിലാളികൾ രജിസ്ട്രേഷന് ശേഷം നാട്ടിലേക്ക് പോകാൻ വൈകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. അവരോട് യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങൾ പണം നൽകുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.

എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോവാനാവില്ലെന്ന പ്രശ്നം ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ യാത്ര ഉറപ്പാവുന്നതുവരെ എല്ലാവർക്കും ഭക്ഷണവും താമസസൗകര്യവും നൽകണം. എഫ്സിഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കൃത്യമായ സംവിധാനം വേണം. തൊഴിലാളികളെ നാട്ടിലെത്തിക്കാൻ എത്ര സമയം വേണമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206