1470-490

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആലോചനയോഗം ചേർന്നു.

സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചൂണ്ടൽ പഞ്ചായത്തിൽ ആലോചനയോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ. അധ്യക്ഷനായി.  ഭക്ഷ്യോത്പാദനത്തിന് പ്രാമുഖ്യം നൽകി കൊണ്ട് കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ജലവിഭവം, ഫിഷറീസ്, സഹകരണം, വ്യവസായം എന്നി വകുപ്പുകളെ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് യോഗം ചേർന്നത്. ഹരിതകേരളം, കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ മിഷനുകൾ, മറ്റ് ഏജൻസികൾ, കാർഷിക – വെറ്ററിനറി -ഫിഷറീസ് സർവ്വകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, യുവജന ക്ലബ്ബുകൾ, ബഹുജന സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടത്തിൽ നിന്നും തകർച്ചയിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കുന്നതിനും സാമ്പത്തിക വളർച്ചയുടെ പാതയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി ആവിഷ്കരിച്ച പുനരുജ്ജീവനത്തിന്റെ  ഭാഗമായാണ് സുഭിക്ഷ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, വൈസ് പ്രസിഡണ്ട് രേഖ സുനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, ടി.എ.മുഹമ്മദ് ഷാഫി, സെക്രട്ടറി പി.എ.ഷൈല, അസിസ്റ്റന്റ് സെക്രട്ടറി സാജൻ.സി ജേക്കബ്ബ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ, എൻ.എ.ഇക്ബാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാക്കോ, സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ എം.ബി. പ്രവീൺ, എ.എം. ജമാൽ, പി.മാധവൻ, കൃഷി ഓഫീസർ സി.സുമേഷ്, വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ. സ്പെൻസർ, കുടുംബശ്രീ സി.ഡി.എസ്. ചെയർ പേഴ്സൺ സിനി പ്രസാദ്, ആസൂത്രണ സമിതി അംഗങ്ങളായ സി.എഫ്, ജെയിംസ്, വത്സൻ പാറന്നൂർ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിൽ തരിശ് കിടക്കുന്ന ഭൂമികളിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ സുഭിക്ഷ പദ്ധതി പ്രകാരം കൃഷി ആരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.അടുത്ത ദിവസങ്ങളിൽ പദ്ധതി ആരംഭിക്കാനാണ് തീരുമാനം.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206