SSLC / ഹയർസെക്കൻഡറി പരീക്ഷകൾ നല്ലരീതിയിൽ പുരോഗമിക്കുന്നു.

നരിക്കുനി: – SSLC ,+2 പരീക്ഷയ്ക്ക് മുൻപ് കൊടുവള്ളി നിയോജകമണ്ഡലത്തിൽ പരീക്ഷയ്ക്ക് എടുക്കേണ്ട തയ്യാറെടുപ്പുകളും, മുൻകരുതലുകളും വിലയിരുത്തിക്കൊണ്ട് താമരശ്ശേരിയിൽ അന്തിമഘട്ട അവലോകന യോഗം ചേരുകയും കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനും ,വിവിധ വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
കൃത്യമായ ആരോഗ്യ പരിശോധനക്ക് ശേഷം, മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ,എല്ലാവിധ മുൻകരുതലുകളോടെയുമാണ് പരീക്ഷ ആരംഭിച്ചത്…,
പക്ഷെ കഴിഞ്ഞ ദിവസം ഒരിടത്ത് സ്കൂളിന് പുറത്ത് കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ വന്ന രക്ഷിതാക്കളുടെ അമിത ജാഗ്രത ആൾക്കൂട്ടമായി മാറുന്നതും കണ്ടു. ഇത് ആവർത്തിക്കുവാൻ പാടില്ലായിരുന്നു. കൃത്യമായ ഇടപെടലുകൾ ഉണ്ടാവുകയും ,സ്കൂൾ അധികൃതർ രക്ഷിതാക്കളെ ബോധവൽക്കരിക്കുകയും, മാത്രമല്ല കൊടുവള്ളി സിഐയുടെ നേതൃത്വത്തിൽ പോലീസ് സ്കൂൾ പരിസരത്ത് സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. അതിന് ശേഷമാണ് രക്ഷിതാക്കൾ പിരിഞ്ഞു പോയത് , അവിടെ ഇന്ന് പൂർണ്ണമായും സുരക്ഷിതമായ അന്തരീക്ഷത്തിൽ പരീക്ഷ നടക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ കൂടെ രക്ഷിതാക്കൾ വരുന്നില്ല ,
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി, ആവശ്യമായ ഓരോ വിദ്യാലയങ്ങളിലേക്കും KSRTC പ്രത്യേക പരീക്ഷ സർവീസുകൾ നടത്തുന്നുണ്ട്. സ്കൂളുകൾ മുൻകൂട്ടി തയ്യാറാക്കി നൽകിയ റൂട്ടുകളിൽ ആയിരുന്നു യാത്ര നടത്തുന്നത് ,. സമൂഹിക അകലം പാലിച്ച് ,സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ബസ് യാത്ര.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന എളേറ്റിൽ എം ജെ ഹൈസ്കൂൾ കാരാട്ട് റസാഖ് (എം എൽ എ ) സന്ദർശിക്കുകയും. പരീക്ഷയ്ക്ക് ഒരുക്കിയ തയ്യാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്തു. രക്ഷിതാക്കളുടെ ആശങ്കകൾ അകറ്റുന്നതിൽ സ്കൂൾ അധികൃതരുമായി ചർച്ച നടത്തുകയും, കുട്ടികൾക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു ,
സർക്കാരിന്റെ കരുതലിൽ കുട്ടികൾ സുരക്ഷിതരാണ്.. ആൾക്കൂട്ടങ്ങൾ സൃഷ്ടിച്ച്, നമുക്കാ കരുതലുകൾ തകർക്കാതിരിക്കാം… അവരുടെ മികച്ച വിജയങ്ങൾക്കായി കരുതലോടെ നമുക്ക് പ്രാർത്ഥിക്കാം….
ഭയം വേണ്ട ജാഗ്രത മതി മതി.
Comments are closed.