1470-490

തോടരികിലെ മണ്ണിടിഞ്ഞ് തോടിലേക്ക്; ആശങ്കയിൽ പരിസരവാസികൾ

മലബാർ കാൻസർ സെൻ്ററിൽ നിന്ന്‌ ആരംഭിച്ച് പെരിങ്കളം വഴി കടന്നു പോകുന്നതോടിൽ ഇല്ലത്ത് താഴെ ജംഗ്ഷനിൽ തോടരികിലെ മണ്ണിടിഞ്ഞ് തോടിലേക്ക്‌ വീഴുന്നത് കാരണം മഴക്കാലത്ത് വെള്ളം കയറാൻ ഇടയാക്കുമെന്ന ആശങ്കയിൽ പരിസരവാസികൾ.തോട് വൃത്തിയാക്കിയ ശേഷം അരിക് ഭിത്തി കെട്ടിക്കൊടുക്കുമെന്ന നഗരസഭയുടെ വാഗ്ദാനം പാലിക്കപ്പെടാതിരുന്നതാണ് ഇതിന് കാരണമെന്നും ആക്ഷേപം 

 മഴക്കാലത്ത്തോട്ടിലെ വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കാൻ തോട് നവീകരണത്തിനായി ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചിരുന്നു.ഇതിനായി മുവായിരം രൂപ മുതൽ ആറായിരം രൂപ വരെ പരിസരവാസികളിൽ നിന്ന് പിരിച്ചെടുത്തിരുന്നു. എന്നാൽ നഗരസഭ ഹിറ്റാച്ചി ഉപയോഗിച്ച്‌ ആഴത്തിൽ തോട്ടിലെ മണ്ണ് കുഴിച്ചെടുത്ത് മാറ്റിയെങ്കിലും തോടരിക് കെട്ടാത്തത് കാരണം മണ്ണിടിഞ്ഞ് തോട്ടിലേക്ക് തന്നെ പതിച്ചിരിക്കയാണ്.മഴക്കാലത്ത് തോടിൻ്റെ അരിക് ഇനിയും ഇടിഞ്ഞ് താഴാൻ സാധ്യതയുണ്ട്’ഇങ്ങനെ വന്നാൽ  വീട്ടുപറമ്പുകളിലും റോഡിലും വെള്ളം കയറി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുണ്ടാകുക എന്ന് സമീപവാസിയായ പി.എൻ പത്മനാഭൻ പറഞ്ഞു  കഴിഞ്ഞ മഴക്കാലത്തും ഇവിടെ തോട്ടിൽ നിന്നും വെള്ളം കയറി ആളുകൾക്ക് വീട്ടിന് പുറത്തിറങ്ങാനാവാത്ത സാഹചര്യം ഉണ്ടായിരുന്നു. അതിനാൽ മഴയെത്തും മുമ്പ് തോടിൻ്റ ഭിത്തി കെട്ടി മഴവെള്ളം കയറുന്നത് തടയണമെന്നാണ് ഇവരുടെ ആവശ്യം.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689