1470-490

കുന്നംകുളം മണ്ഡലത്തിൽ റീ ബിൽഡ് കേരള ഇനീഷിറ്റീവ് പദ്ധതി

കുന്നംകുളം : പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരള സർക്കാർ ആവിഷ്കരിച്ഛ് നടപ്പിലാക്കുന്ന ” റീ ബിൽഡ് കേരള ഇനീഷിറ്റീവ്  പദ്ധതി ” യിൽ ഉൾപ്പെടുത്തി കുന്നംകുളം  നിയോജക മണ്ഡലത്തിൽ 178 .84  ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്കു ഭരണാനുമതി ആയതായി കുന്നംകുളം എം.എൽ.എ.യും തദ്ദേശ്ശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എ.സി.മൊയ്‌തീൻ അറിയിച്ചു.
കാട്ടകാമ്പാൽ പഞ്ചായത്തിലെ എരിഞ്ഞമ്പാടം തോട് 18 .92 ലക്ഷം .
കടവല്ലൂർ പഞ്ചായത്തിലെ പുളിയാറത്തോട് 26 .96 ലക്ഷം
എരുമപ്പെട്ടി പഞ്ചായത്തിലെ പുളിക്കൽ തോട് 15 .05 ലക്ഷം
വേലൂർ പഞ്ചായത്തിലെ മാൻകുളം പുനരുദ്ധാരണം 2 .13 ലക്ഷം
ചൊവന്നുർ പഞ്ചായത്തിലെ കൈകുളം പുനരുദ്ധാരണം 7 .02 ലക്ഷം
കടങ്ങോട് പഞ്ചായത്തിലെ സീതാർ തോട് പുനരുദ്ധാരണം 36 .94 ലക്ഷം
പോർകുളം പഞ്ചായത്തിലെ കരുവാൻ പടി ലക്ഷംവീട് കോളനി സംരക്ഷണം 71 .82 ലക്ഷം
എന്നീ പദ്ധതികൾക്കാണ് ഭരണാനുമതി ആയത്. ഇതിൽ തോടുകളും കുളങ്ങളും ചളിയും മണ്ണും നീക്കി കയർ ഭൂവസ്ത്രം ഉപയോഗിച്ചാണ് സംരക്ഷിക്കുന്നത്. മണ്ണ്-ജല സംരക്ഷണ വകുപ്പ് ആണ് ഈ പ്രവർത്തികളുടെ നിർവഹണ ഏജൻസി ആയി തീരുമാനിച്ചിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206