1470-490

കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുക്കാർ…

ചൂണ്ടൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ജനവാസ മേഖലയിൽ പ്രവർത്തനമാരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുക്കാർ രംഗത്ത്. ഗുരുവായൂർ റോഡിൽ നൂറോളം കുടുബങ്ങൾ തിങ്ങി പാർക്കുന്ന  ലക്ഷം വീട് കോളനിക്ക് സമീപത്താണ്  കള്ള് ഷാപ്പ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. തൃശൂർ – കുന്നംകുളം ഹൈവേയിൽ പ്രവർത്തിച്ചിരുന്ന ഷാപ്പാണ് ഇവിടേക്ക് മാറ്റി സ്ഥാപിച്ചത്. വ്യാഴാഴ്ച രാവിലെ ഷാപ്പ് തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ കോളനി നിവാസികൾ  പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ജനവാസ മേഖലയിലെ കള്ള് വില്പന നിരോധിക്കുക എന്നാവശ്യവുമായാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധ സമരവുമായി രംഗത്ത് എത്തിയത്. കള്ള് അളവ് കഴിഞ്ഞ് വിൽപ്പന നടത്തി കഴിഞ്ഞതോടെ ഷാപ്പ് പൂട്ടി ജീവനക്കാർ സ്ഥലം വിട്ടു. ഇതോടെ സമരം അവസാനിപ്പിച്ച് പ്രദേശവാസികളും മടങ്ങുകയായിരുന്നു.വരും ദിവസങളിലും സമരം തുടരനാണ് കോളനി നിവാസികൾ ഉൾപ്പെടെയുള പ്രദേശവാസികളുടെ തീരുമാനം.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206