1470-490

കർഷക സംഘം പകൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു

വാക കോക്കൂർ റോഡിലെ റെയിൽവേ ക്രോസിന് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനായി കോൺക്രീറ്റ് ഫൗണ്ടേഷൻ അശാസ്ത്രീയമായി നിർമ്മിച്ചതിനാൽ റോഡിൻറെ പകുതിഭാഗം കാലിലേക്ക് ഇടിഞ്ഞു പോയി റോഡിനു സമീപത്തെ സിഗ്നൽ സംവിധാനം മറുവശത്തേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും നാളിതുവരെ ആയിട്ടും റോഡിൻറെ തകർന്ന ഭാഗം ശരിയാക്കുന്നതിന് റെയിൽവേ അധികൃതർ തയ്യാറായിട്ടില്ല അടുത്തുതന്നെ വരാനിരിക്കുന്ന കാലവർഷത്തിൽ റോഡിൻറെ സൈഡ് പൂർണ്ണമായി ഇടിഞ്ഞു പോകാനും കൂടുതൽ അപകടങ്ങൾ ഉണ്ടാവാനും സാധ്യതയേറെയാണ് ഇതിൽ പ്രതിഷേധിച്ച് കർഷക സംഘം എളവള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽ പന്തംകുളത്തി പ്രതിഷേധം സംഘടിപ്പിച്ചു സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു കർഷക സംഘം ഏരിയാ ട്രഷറർ ശ്രീകുമാർ വാക അധ്യക്ഷത വഹിച്ചു ലെനിൻ എളവള്ളി സി കെ മോഹനൻ എന്നിവർ സംസാരിച്ചു അടിയന്തരമായി റെയിൽവേ അധികൃതർ ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്ന് കർഷക സംഘം ഭാരവാഹികൾ അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689