1470-490

വീട് പണിത് നൽകി; വയോധികയുടെ കണ്ണീരൊപ്പി ജനമൈത്രി പോലീസ്

വീട് പണിത് നൽകി കരുതൽ;
വയോധികയുടെ കണ്ണീരൊപ്പി ജനമൈത്രി പോലീസ്
ആരോരുമില്ലാതെ തകർന്ന വീട്ടിൽ കഴിഞ്ഞിരുന്ന വയോധികയ്ക്ക് വീട് പണിത് നൽകി കയ്പമംഗലം ജനമൈത്രി പോലീസ്. കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്ത് താമസിക്കുന്ന ഫാത്തിമയുടെ വീട് കാലപ്പഴക്കത്താൽ തകർന്ന നിലയിലായിരുന്നു. ഭർത്താവ് ചക്കാമഠത്തിൽ അബ്ദുൾ റഹ്മാൻ മരിച്ചതിന് ശേഷം നാല് വർഷമായി ഒറ്റയ്ക്കാണ് താമസം. മക്കളില്ല. വീടാണെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടി മേഞ്ഞ നിലയിലും. സഹായത്തിനും ആരുമില്ല. ജനമൈത്രി പോലീസ് ബീറ്റിന്റെ ഭാഗമായുള്ള വീട് സന്ദർശനത്തിനിടെയാണ് വയോധികയായ ഫാത്തിമയുടെ വീട് ശ്രദ്ധയിൽപ്പെട്ടത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ സ്വന്തമായി വീട് പണിയാൻ ഇവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല എന്ന് ബോധ്യപ്പെട്ടു. കടലിനോട് ചേർന്ന് താമസിക്കുന്നതിനാൽ സർക്കാറിന്റെ ഭവന പദ്ധതികളിലും ഇടം നേടാനായില്ല. ഫാത്തിമയുടെ നിസ്സഹായവസ്ഥ കണ്ടറിഞ്ഞ പോലീസ് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് വീട് പണി പൂർത്തിയാക്കിയത്. 400 ചതുരശ്ര അടിയിൽ അഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് വീട് നിർമ്മിച്ചത്. 2 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ കൈമാറ്റം ബെന്നി ബെഹനാൻ എംപി നിർവ്വഹിച്ചു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു, കയ്പമംഗലം എസ്.ഐ കെ.എസ്.സുബിന്ത്, പഞ്ചായത്തംഗം സീന സജീവൻ, നൗഷാദ് ആറ്റുപറമ്പത്ത്, ഹിലാൽ കുരിക്കൾ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689