1470-490

ചതിച്ചാല്‍ പാര്‍ട്ടി ദ്രോഹിക്കും; അത് നാക്കുപിഴയെന്ന്‌ പി.കെ.ശശി


ഷൊർണ്ണൂർ: ചതിച്ചാൽ ദ്രോഹിക്കുന്നതാണ് സിപിഎം നയമെന്ന പ്രസ്താവനയിൽ തിരുത്തലുമായി പി.കെ.ശശി എം.എൽ.എ. ആ പ്രസ്താവന തനിക്കു വന്ന നാക്കുപിഴയായിരുന്നുവെന്നും ശശി വിശദീകരിച്ചു.

‘മാധ്യമവാർത്ത അതിശയോക്തിപരമാണ്. വാർത്തകൾ തന്നെ അതിശയിപ്പിച്ചു. പാർട്ടിയിൽ ചേരാൻ വന്നവർക്ക് ധൈര്യം നൽകുന്നതിന് വേണ്ടിയാണ് അത്തരമൊരു പരാമർശം നടത്തിയത്. തനിക്ക് നാക്കുപിഴ സംഭവിച്ചു. അതിൽ ദുഃഖമുണ്ട്. പാർട്ടിക്ക് പ്രതികാരപരമായ ഒരു നയവും ഇല്ല.’ പി.കെ.ശശി പറഞ്ഞു.

സിപിഎമ്മിനും അതിന്റെ പ്രവർത്തകർക്കും യാതൊരു പ്രതികാര ബുദ്ധിയുമില്ല. എല്ലാ സംഭവങ്ങളേയും വളരെ ക്ഷമയോടുകൂടി നോക്കികാണുകയും വിവേകപൂർവ്വമായി ഇടപെടുകയും ചെയ്യുന്നവരാണ് തങ്ങളെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

പാർട്ടി ഓഫീസിൽനിന്ന് പോകുന്ന വഴിക്കുവെച്ച് ചില പ്രവർത്തകർ തന്നെ കാണാൻ വന്നിരുന്നു. മറ്റു പാർട്ടികളിലെ പ്രവർത്തകരായ കുറച്ചു പേർ പാർട്ടിയിൽ ചേരാൻ വന്നിട്ടുണ്ടെന്നും അവർക്ക് ആത്മവിശ്വാസം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആൾക്കൂട്ടമുണ്ടെങ്കിൽ താൻ വരില്ലെന്നും മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണമെന്നും താൻ പ്രവർത്തകരോട് പറഞ്ഞിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689