1470-490

ജൂണിലെ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണ ങ്ങളായി

തിരുവനന്തപുരം :സംസ്ഥാനത്ത് ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണങ്ങളായി. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളില്‍ ട്രഷറികളില്‍ പെന്‍ഷന്‍ വിതരണം ചെയ്യും.
ജൂണ്‍ ഒന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്നവര്‍ക്കും വിതരണം ചെയ്യും. അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് രണ്ടാം തിയതി രാവിലെ 10 മുതല്‍ ഒന്ന് വരെയും മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയുമാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്നവര്‍ക്ക് മൂന്നിന് രാവിലെ 10 മുതല്‍ ഒരുമണിവരെയും അഞ്ചില്‍ അവസാനിക്കുന്നവര്‍ക്ക് അതേ ദിവസം ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയുമാണ് സമയം. നാലാം തിയതി രാവിലെ 10 മുതല്‍ ഒരു മണിവരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല്വരെ ഏഴില്‍ അവസാനിക്കുന്നവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് അഞ്ചിന് രാവിലെ 10 മുതല്‍ ഒരു മണിവരെയും ഒന്‍പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലുവരെയുമാണ് പെന്‍ഷന്‍ വിതരണം നടക്കുക
➖➖➖➖➖➖➖➖➖
‎‎‎

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206