1470-490

പെന്‍ഷന്‍കാര്‍ സമ്മതപത്രം നല്‍കണം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം ഫിനാന്‍സ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മെയ് മാസത്തെ ആകെ പെന്‍ഷന്‍ അടിസ്ഥാന മാക്കിയാണ് സംഭാവന നല്‍കേണ്ടത്. പരമാവധി അഞ്ച് തവണയായാണ് പെന്‍ഷനില്‍ നിന്ന് കുറവ് ചെയ്യേണ്ടത്. കോവിഡ് 19 ദുരിതാശ്വാസ പ്രവത്തനങ്ങള്‍ക്ക് പെന്‍ഷനര്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഒരു മാസത്തെ പെന്‍ഷനില്‍ നിന്നും കുറവ് വരുത്തി ബാക്കി തുക മാത്രം സംഭാവനയായി സ്വീകരിക്കും. ഇതിനായി പെന്‍ഷനര്‍മാര്‍ രസീത് സഹിതം അപേക്ഷിക്കണം.

പി.ജി പ്രവേശനം: 30 വരെ അപേക്ഷിക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷക്കും, സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പി.ജി കോഴ്‌സുകളിലേക്കും അപേക്ഷിക്കാനുള്ള തിയതി മെയ് 30 വരെ നീട്ടി. പ്രവേശന പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷക്ക് വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും.

എം.ടെക് നാനോസയന്‍സ് ആന്റ് ടെക്‌നോളജി: അപേക്ഷ ക്ഷണിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ നാനോസയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പിലെ എം.ടെക് നാനോസയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ്: ജനറല്‍ 555 രൂപ, എസ്.സി/എസ്.ടി 280 രൂപ. രണ്ട് ഘട്ടങ്ങളായി രജിസ്റ്റര്‍ ചെയ്യണം. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്‌വേര്‍ഡും മൊബൈലില്‍ ലഭിക്കുന്നതിന് അടിസ്ഥാന വിവരങ്ങള്‍ നല്‍കുകയും രണ്ടാം ഘട്ടത്തില്‍ ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കുകയും വേണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടക്കേണ്ടത്. പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.cuonline.ac.in ഫോണ്‍ : 0494 2407374

നാലാം സെമസ്റ്റര്‍ പി.ജി, അഫ്‌സല്‍-ഉല്‍-ഉലമ പരീക്ഷ:
താമസിക്കുന്ന ജില്ലയില്‍ പരീക്ഷാ കേന്ദ്രം

തേഞ്ഞിപ്പലം: ലോക്ക്ഡൗണ്‍ മൂലം യാത്ര ചെയ്യാന്‍ കഴിയാത്ത രജിസ്റ്റര്‍ ചെയ്ത നാലാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സി.യു.സി.എസ്.എസ്, 2016 മുതല്‍ പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കും, രണ്ടാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി (2015 മുതല്‍ 2018 വരെ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ഇപ്പോള്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷ എഴുതാന്‍ കേന്ദ്രം അനുവദിച്ചു. തിരുവനന്തപുരം (യൂണിവേഴ്‌സിറ്റി കോളേജ്), കൊല്ലം (ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ്), ഇടുക്കി (കട്ടപ്പന ഗവണ്‍മെന്റ് കോളേജ്), കോട്ടയം (കോട്ടയം ഗവണ്‍മെന്റ് കോളേജ്), ആലപ്പുഴ (അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജ്), പത്തനംത്തിട്ട (എലന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്), എറണാകുളം (മഹാരാജാസ് കോളേജ്), തൃശൂര്‍ (കുട്ടനല്ലൂര്‍ സി.അച്ഛ്യുത മേനോന്‍ ഗവണ്‍മെന്റ് കോളേജ്), പാലക്കാട് (ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജ്), മലപ്പുറം (മലപ്പുറം ഗവണ്‍മെന്റ് കോേളജ്), കോഴിക്കോട് (മലബാര്‍ ക്രിസ്ത്യന്‍ കോളേജ്), വയനാട് (കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ്), കണ്ണൂര്‍ (കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമണ്‍സ് കോളേജ്), കാസര്‍ഗോഡ് (കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ്), ലക്ഷദ്വീപ് (ആന്ത്രോത്ത്, കടമത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍). അഫ്‌സല്‍-ഉല്‍-ഉലമ പരീക്ഷക്ക് ഈ കേന്ദ്രങ്ങള്‍ക്ക് പുറമെ കവരത്തിയിലും പരീക്ഷാ കേന്ദ്രം ഉണ്ടാകും. ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.

പി.ജി ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ പി.ജി (സി.യു.സി.എസ്.എസ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.

ബി.ബി.എ പ്രോജക്ട്/വൈവ

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.ബി.എ (2017 പ്രവേശനം) പ്രോജക്ടുകള്‍ ജൂണ്‍ 13-ന് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ ഐ.ഡി കാര്‍ഡ് സഹിതം ഹാജരായി കോര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള വൈവാ വോസി അന്ന് നടക്കും. കേന്ദ്രങ്ങള്‍: തൃശൂര്‍, പാലക്കാട് ജില്ലകള്‍ (തൃശൂര്‍ സെന്റ് തോമസ് കോളേജ്), മലപ്പുറം (വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്), കോഴിക്കോട് (മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്).

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206