1470-490

കോവിഡ് പരിശോധനയ്ക്ക് മെഡിക്കൽ കോളേജിൽ നൂതന സംവിധാനം


കോവിഡ് പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ പുതിയ സംവിധാനം വരുന്നു. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ സ്ഥാപിക്കുന്ന ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷനിലൂടെ കൂടുതൽ പേരുടെ പരിശോധന നടത്താം. ശനിയാഴ്ച മുതൽ ഈ സംവിധാനത്തിലൂടെയുള്ള രോഗനിർണ്ണയ പരിശോധനകൾ ആരംഭിക്കും. രാവിലെ 11 ന് എം പിമാരായ രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
കോവിഡ് പരിശോധനാഫലത്തിനായി ആറ് മണിക്കൂർ വേണ്ടിവരുന്നിടത്ത് ഇനി മുതൽ മൂന്ന് മണിക്കൂർ മതിയാകും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേർക്ക് രോഗപരിശോധന നടത്താം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
രമ്യ ഹരിദാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം ചെലവഴിച്ചാണ് പുതിയ പരിശോധന സംവിധാനം ഒരുക്കിയിട്ടുള്ളത്. ജർമനിയിൽ നിന്നാണ് പരിശോധനാ യന്ത്രം വാങ്ങിയത്. കോവിഡിന് പുറമെ വൈറൽ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഈ യന്ത്രത്തിലൂടെ രോഗ നിർണ്ണയം നടത്താം.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206