പരീക്ഷാർത്ഥികൾക്ക് മാസ്കുകൾ കൈമാറി

കൊയിലാണ്ടി: കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി മാസ്ക് വിതരണം ചെയ്തു.
യുവമോർച്ച മണ്ഡലം പ്രസിഡൻറ് അഭിൻ അശോകൻ ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.മോഹനൻ നടുവത്തൂരിന് മാസ്കുകൾ കൈമാറി. ചടങ്ങിൽ ബി.ജെ.പി മണ്ഡലം ജന:സെക്രട്ടറി ഉണ്ണികൃഷ്ണൻ മുത്താമ്പി, അതുൽ പെരുവട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.
Comments are closed.