1470-490

മാസ്‌കുകൾ വിതരണം ചെയ്തു


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഷ്ടമിച്ചിറ സർവ്വീസ് സഹകരണ ബാങ്ക് മാസ്‌കുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വി. ഡേവീസ് മാസ്‌കുകളുടെ ആദ്യ വിതരണം നടത്തി. ബാങ്ക് പരിധിയിലെ എല്ലാ വീടുകളിലും മാസ്‌കുകൾ വിതരണം ചെയ്യും. ഒരാൾക്ക് രണ്ടു മാസ്‌കുകൾ വീതമാണ് വിതരണം ചെയ്യുക. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖയും മാസ്‌കുകളോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. ബാങ്ക് ഡയറക്ടർമാരായ വി എം വത്സൻ, എം വി വേലായുധൻ, ടി കെ ശിവജി, ബാങ്ക് സെക്രട്ടറി എൻ എസ് സനൂഷ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428