1470-490

മുസ്ലിം ലീഗ് പ്രതിഷേധം

കേരളത്തെ മദ്യപന്മാരുടെ കേന്ദ്രമാക്കി മാറ്റുന്ന എൽ.ഡി.എഫ് സർക്കാരിൻ്റെ നിലപാട്  അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മദ്യ വിപണനത്തിനായി പുറത്തിറക്കിയ ആപ്പ് വൻ അഴിമതിക്ക് കളം ഒരുക്കുന്നതാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കോവിഡ് 19 പശ്ചാതലത്തിലുള്ള ലോക്ക് ഡൗൺ മറവിൽ കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടുന്നത് വെച്ച് പൊറുപ്പിക്കാനാകില്ല. രാജ്യമെമ്പാടും ദുരിതത്തിലായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ  പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നടങ്കം  വിറ്റഴിക്കപ്പെടുകയാണ്. കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരണകൂടത്തിൻ്റെ  ഇത്തരം ദുഷ്ചെയ്തികൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും എം.എൽ.എ പറഞ്ഞു.
ശമ്പളമില്ലാതെയും മടങ്ങിവരവിന് ടിക്കറ്റെടുക്കാൻ കാശില്ലാതെയും പ്രയാസമനുഭവിക്കുന്ന പ്രവാസികളിൽ നിന്നും ക്വാറൻ്റൈ ന്  പണം ഈടാക്കുന്ന സർക്കാർ ന  പ്രവാസികളുടെ പോക്കറ്റടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689