1470-490

കിസാൻ സഭ ധർണ്ണ നടത്തി.

അഖിലേന്ത്യാ കിസാൻ സഭ കൊയിലാണ്ടിയിൽ നടത്തിയ ധർണ്ണ

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: അഖിലേന്ത്യ കിസാൻ സഭ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.കാർഷിക മേഖലക്ക് പ്രത്യേകം പാക്കേജ് അനു വദിക്കുക, പി.എം. കിസാൻ സമ്മാൻ നിധി 18000-രൂപയായി ഉയർത്തുക, എല്ലാ കർഷകർക്കും 10000 രൂപ സഹായ ധനം അനുവദിക്കുക,വിത്തിനും വളത്തിനും 50% സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടത്തിയ ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ശശിധരൻ, പ്രവാശി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എൻ.ശ്രീധരൻ,കെ.രാമചന്ദ്രൻ, എം.കെ.വിശ്വൻ, രവി കോമത്ത് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689