ഹൈഡ്രോക്സിക്ലോറോക്വിന്‍ മരണ സാധ്യത കൂട്ടും

കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്റെ നല്‍കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ലോകാരോഗ്യ സംഘടന. മരുന്ന് ഉപയോഗത്തിലെ സുരക്ഷ കാരണം ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളെല്ലാം നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. കൊവിഡ് രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കുന്നതായുള്ള ലാന്‍സെറ്റ് പഠനം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഡബ്ല്യു എച്ച് ഒ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡിനെതിരായ അത്ഭുത മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചതോടെ ലോകമാകെ അതേറ്റുപിടിക്കുകയായിരുന്നു. മരുന്ന് ഉത് പാദനത്തില് മുന്നിലുള്ള ഇന്ത്യയില്‍നിന്ന് നിരവധി രാജ്യങ്ങള്‍ ഹൈഡ്രോക്സി ക്ലോറോക്വിന് വാങ്ങിക്കൂട്ടിയിരുന്നു.
Comments are closed.