1470-490

കെട്ടിട നികുതി ഓൺലൈൻ സംവിധാനം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു.

കുനംകുളം നഗരസഭയിൽ പുതിയ കെട്ടിടനമ്പർ പതിക്കാതെ നടപ്പിലാക്കിയ കെട്ടിട നികുതി ഓൺലൈൻ സംവിധാനം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. നിലവിൽ നഗരസഭാ  പ്രദേശത്തെ കെട്ടിടങ്ങളിൽ പതിച്ചിട്ടുള്ള കെട്ടിടനമ്പർ പ്രകാരം ആർക്കും ഓൺലൈൻ നികുതി അടക്കാൻ കഴിയുന്നില്ല. നഗരസഭ റവന്യൂ വിഭാഗത്തിൽ നഗരത്തിലെ എല്ലാ കെട്ടിടങ്ങളുടെയും പുതിയ കെട്ടിട നമ്പർ ഉണ്ടങ്കിലും അത് കെട്ടിടങ്ങളിൽ പതിച്ചു നൽകാത്തതാണ് ആശയക്കുഴപ്പിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള കെട്ടിട നമ്പർ നോക്കി ഓൺലൈനിൽ നികുതി അടക്കാൻ  കഴിയുകയില്ല. കെട്ടിട നികുതി ഓൺലൈനിൽ അടക്കാൻ അറിയാത്തവർ നഗരസഭയിൽ നേരിട്ട് വന്നാൽ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. ഓഫീസിൽ നേരിട്ട് വന്ന് കെട്ടിട നികുതി അടയ്ക്കുന്നത് ഒഴിവാക്കാനാണ് ഓൺലെയിൻ സംവിധാനം ആരംഭിച്ചത്. പുതിയ കെട്ടിട നമ്പറുകളുടെ തകിട് പതിക്കാതെ നഗരസഭാ ഓൺലൈൻ സമ്പ്രദായം നടപ്പിലാക്കിയത് അശാസ്ത്രീയമാണന്ന് വിദഗ്ധർ പറഞ്ഞു. കുന്നംകുളം നഗരസഭ ഒഴികെ  മറ്റ് നഗര സഭകൾ വളരെ മുമ്പ് തന്നെ ഓൺലൈൻ സമ്പ്രദായം നടപ്പിലാക്കിയിരുന്നു. കുന്നംകുളം നഗരസഭയിൽ ഓൺലൈൻ സംവിധാനം നടപ്പിലാക്കാത്ത തിനെതിരെ ആർ.ജെഡി. രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇത് മറികടക്കാനാണ് പുതിയ കെട്ടിട നമ്പർ പതിക്കാതെ വളരെ വേഗത്തിൽ നഗരസഭയിൽ ഓൺലൈൻ സംവിധാനം നടപ്പാക്കിയത്. നഗരസഭ ഉദ്യോഗസ്ഥർ കഠിനപ്രയത്നം നടത്തിയാണ് ഏകീകൃത കെട്ടിട നമ്പർ സംവിധാനം നടപ്പിലാക്കാൻ കഴിഞ്ഞത്. എന്നാൽ ഇതിൻ്റെ പ്രയോജനം നഗരവാസികൾക്ക്  ലഭിച്ചില്ല. തിരക്കുപിടിച്ച് ഓൺലൈൻ സംവിധാനം ഉദ്ഘാടനം ചെയ്തെങ്കിലും പുതിയ കെട്ടിട നമ്പർ പതിക്കാൻ യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.കെട്ടിട നികുതി ഓൺലെയിനിൽ അടക്കാൻ ബുദ്ധിമുട്ടുന്നവർക്ക് നഗരസഭയുമായി ബന്ധപ്പെടാൻ ഹെൽപ്പ് ലെയിൻ നമ്പർ നൽകുവാനും അധികൃതർ തയ്യാറായിട്ടില്ല.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689