1470-490

ഹാൻഡ് വാഷ് വിതരണം ചെയ്തു


കാപ്പുമ്മൽ:സൗഹൃദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാപ്പുമ്മൽ 
പ്രദേശത്തെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും 
ഹാൻഡ് വാഷ് വിതരണം ചെയ്തു .ഹാൻഡ് വാഷ് വിതരണത്തിന്റെ ഉദ്ഘാടനം 
എരുവട്ടി വില്ലേജ് ഓഫീസ് ജീവനക്കാരൻ  പ്രഭാകരന് നൽകിക്കൊണ്ട് ഡോക്ടർ വിനു കൃഷ്ണൻ നിർവഹിച്ചു 

ക്ലബ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ 
കെ വി പവിത്രൻ അധ്യക്ഷത വഹിച്ചു ക്ലബ്ബ് സെക്രട്ടറി അഡ്വക്കറ്റ് പി പി ചന്ദ്രബാബു സ്വാഗതം പറഞ്ഞു
 ഹാൻഡ് വാഷ് 
മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്ലബ് പ്രവർത്തകന്മാർ എത്തിച്ചു നൽകി.

സൗഹൃദ ക്ലബ്ബ് കഴിഞ്ഞദിവസം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 

മുഴുവൻ വീടുകളിലും പത്തോളം  അവശ്യ സാധനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു 

മുഴുവൻ  വീടുകളിലും സ്ഥാപനങ്ങളിലും നൽകുന്നതിനുവേണ്ടി യുള്ള
മാസ്ക് അടുത്ത ദിവസം തന്നെ പ്രവർത്തകർഎത്തിച്ച് നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206