1470-490

ആർക്കു വേണ്ടിയാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഓൺലൈൻ സോഫ്റ്റ് വെയർ ?

വെള്ളാനകളുടെ നാട് – പരമ്പര – പാർട്ട് 5

ടി.പി. ഷൈജു തിരൂർ_9539009028

ഒരു പാട് പേർ കയറിയിറങ്ങുന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഓൺലൈൻ സോഫ്റ്റ് വെയറും അപേക്ഷകരെ ദുരിതത്തിലാക്കുകയാണ്
ആവശ്യത്തിന് ഉപകരിക്കുന്ന സുരക്ഷാ സോഫ്റ്റ് വെയർ അല്ല ഇൻസ്പെക്ടറേറ്റിൽ ഉപയോഗിക്കുന്നത് ‘
ജനങ്ങളെ വട്ടം കറക്കുന്ന ഇത്തരം സോഫ്റ്റ് വെയർ എന്തിനാണ്, ആർക്കു വേണ്ടിയാണ് എന്ന പരാതിയാണുയരുന്നത് ‘  ഈ സോഫ്റ്റ് വെയർ വഴി ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകന് എന്താണ് ഗുണം,  ഇരട്ടി പണി കൂടി എന്നുമാത്രം. മേൽ പറഞ്ഞ കാര്യങ്ങൾ
BIS &  IS 15700 : 2005 certified department ആയ ഇലക്ടറിക്കൽ ഇൻസ്പെക്ടറേറ്റിന് ചേർന്ന പ്രവൃത്തിയാണോ?

പ്രസക്തമായ ചോദ്യമിതാണ്

അപ്പ്രൂവൽ കിട്ടുന്നതിനായി ഓൺലൈനായി അപേക്ഷിക്കുന്ന ഡ്രോയിങ്‌സ്, അപ്പ്രൂവൽ ആയതിന് ശേഷം ഓൺലൈനിൽ കൂടി തന്നെ എന്തുകൊണ്ട് അപേക്ഷകന് നൽകാൻ പറ്റുന്നില്ല, ഇതിന്റെ ഗുണം അപേക്ഷകനോ അതോ ഉദ്യാഗസ്ഥർക്കോ.. ?.

2 ഇത്തരം സോഫ്റ്റ് വെയർ സ്ഥാപിച്ചതുമൂലം അപേക്ഷകന് അനാവശ്യമായി വരുന്ന പണ ചിലവുകൾ, ദിവസങ്ങളോളം സ്വന്തം കാര്യങ്ങളും മറ്റു ജോലികളും മാറ്റിവെച്ച് അപ്പ്രൂവൽ കിട്ടുന്നതോനായി EI ഓഫീസിൽ  കയറി ഇറങ്ങി നടക്കേണ്ടി വരികയാണ്

ആപേക്ഷകനും കൂടി ഉപകാരപ്രദമായ രീതിയിൽ  സുരക്ഷാ സോഫ്റ്റ് വെയർ ഉപയോഗിക്കണമെന്നാണ് ആവശ്യം

കണ്ടീഷൻ വച്ച് അപ്രൂവൽ നൽകിക്കൂടെ ?’

തദ്ദേശ്ശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ബിൽഡിങ് പെർമിറ്റ് അനുവദിച്ച് കിട്ടിയിട്ടുള്ളതിനാണല്ലോ ഏറ്റവും കൂടുതൽ പ്രാധാന്യം. ഈ ബിൽഡിങ്ങിനകത്ത് ഇലക്ട്രിക്കൽ വർക്ക് ചെയ്യുന്നതിന് ഉദ്ദേശം ലോഡ് കണക്കാക്കി അപ്പ്രൂവൽ ലഭിക്കുന്നതിനായി അപേക്ഷിക്കുന്ന ഡ്രോയിങ്‌സിൽ തെറ്റുകൾ ഉണ്ടെങ്കിൽ ആ തെറ്റുകൾ ഏതു രീതിയിൽ ശരിയാക്കണമെന്നു കാണിച്ചു ഒരു കണ്ടീഷൻ വെച്ച് അപ്പ്രൂവൽ നല്കാവുന്നതാണല്ലോ.   അപ്പ്രൂവൽ നൽകുമ്പോൾ  13 ൽ പരം കണ്ടീഷൻ അപ്പ്രൂവലിൽ നല്കുന്നതിന്റെ കൂടെ . പണികൾ പൂർത്തീകരിച്ച് പൂർത്തീകരണ റിപ്പോർട്ട്  സമർപ്പിക്കുന്ന സമയത്ത് മേൽ പറഞ്ഞ തെറ്റുകൾ തിരുത്തിയും, അഡിഷണൽ ലോഡുകൾ ഉണ്ടെങ്കിൽ അതും കൂടി ചേർത്ത് ഫൈനൽ ഡ്രോയിങ്‌സ് സബ്മിറ്റ് ചെയ്താൽ മതിയെന്നും കൂടി ചേർത്ത് അപ്പ്രൂവൽ നൽകാവുന്നതാണ്. ഇത്തരത്തിൽ ഒരു നിർദ്ദേശം കേരള സർക്കാർ തലത്തിൽ നിന്നു വന്നാൽ അപേക്ഷകരെ സംബന്ധിച്ച് ആശ്വാസകരമാകും.
മേൽപറഞ്ഞ രീതിയിൽ സുരക്ഷ സോഫ്റ്റ് വെയർ തയാറാക്കിയാൽ ഈ തരത്തിൽ വൈകാതെ അപ്പ്രൂവൽ നൽകാനും സാധിക്കും,  ഉദ്യാഗസ്ഥർക്ക് ജോലി ഭാരവും കുറയും,  ഈ അപ്പ്രൂവൽ KSEB യിൽ സബ്മിറ്റ് ചെയ്താൽ മതി. power allocation വേഗത്തിൽ അനുവദിച്ചു കിട്ടുന്നതിന് ഉപകരിക്കുകയും ചെയ്യും

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206